തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് ; പി എസ് ശ്രീധരന്‍ പിള്ള

തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾ നൽകുന്ന വാഗ്ധാനങ്ങൾക്ക് യാതൊരു വിലയും ഇല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കാമോയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് പെട്രോളിന്റെ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നടപ്പായോ എന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. പെട്രോള്‍ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. ഇതു നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്. ഞാന്‍ എന്റെ പാര്‍ട്ടി അദ്ധ്യക്ഷനെ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലയിൽ സർക്കാരിനോടുള്ള പ്രതിഷേധം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha























