മോദി സര്‍ക്കാർ നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണം അനുഭവിക്കാനാകാതെ കേരളം ; ഗ്രാമീണ നഗര മേഖലകളില്‍ നിന്നും ഇരുപത്തിമൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ചികിത്സ പരിരക്ഷ നഷ്ടമായി

ചികിത്സയ്ക്കായി വന്‍തുക മുടക്കാൻ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ ആവ്ഷ്‌കരിച്ച പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. മോദി സര്‍ക്കാർ നടപ്പിലാക്കിയ ഈ പദ്ധതിയില്‍ രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഉറപ്പാക്കുന്നു. ഈ സാഹചര്യം നിലനിൽക്കെ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാതെ കേരളം.
ഈ മാസം 23ന് ആയുഷ്മാന്‍ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കാനായിരുന്നു കേന്ദ്രം തീരുമാനം. പദ്ധതിയുടെ ഭാഗമാകാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവുമായി ധാരണാപത്രം ഒപ്പ് വയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇത് വരെയും കേരളം ധാരണാപത്രത്തില്‍ ഒപ്പുവയ്ച്ചിട്ടില്ലെന്നതിനാല്‍ ഈ പദ്ധതിയുടെ ഗുണഫലം കേരളത്തിന് കിട്ടില്ല.
അമേരിക്കയില്‍ ഒബാമ അധികാരത്തിലിരുന്നപ്പോള്‍ ആവിഷ്‌കരിച്ച ഓബാമ കെയര്‍ എന്ന പദ്ധതിയില്‍ നിന്നുമുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് രൂപീകരിച്ചിട്ടുള്ളത്. സാമ്പത്തിക സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നത്. കേരളം ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കാത്തതിനാൽ ഗ്രാമീണ നഗര മേഖലകളില്‍ നിന്നും ഇരുപത്തിമൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ചികിത്സ പരിരക്ഷ നഷ്ടമായി.
അതേസമയം സാമ്പത്തിക ബാദ്ധ്യതയുണ്ടാവും എന്നതും സംസ്ഥാനത്തിന് സ്വന്തമായി ആരോഗ്യ സുരക്ഷാ പരിരക്ഷണ പദ്ധതിയുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് കേരളം ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കാന്‍ മടിക്കുന്നത്. കേന്ദ്ര പദ്ധതിയോട് കേരള സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതിനോട് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha























