പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന് കാമുകന്റെ മരണം ഉറപ്പാക്കി ക്വട്ടേഷൻ സംഘം

കൊല്ലം ചിന്നക്കടയില്‍ ഞായറാഴ്ച രാത്രി ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ കേസിൽ പ്രവാസിയും ബന്ധുക്കളും സംശയ നിഴലിലാണ്.
അവിവാഹിതനായ സിയാദ് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി ഇരവിപുരത്തേക്ക് താമസം മാറുകയും അതിന് ശേഷവും ഭാര്യ ബന്ധം തുടരുകയും ചെയ്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല ചെയ്‌തെന്നാണ് സംശയം.
പ്രണയത്തില്‍ ആയിരിക്കുമ്പോൾ ഒരിക്കല്‍ യുവതി സിയാദിനൊപ്പം ഇറങ്ങിപ്പോകുകയും രണ്ടാഴ്ച ഒപ്പം താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവും ബന്ധുക്കളും എത്തി യുവതിയെ തിരികെ പിടിച്ചുകൊണ്ടു പോരുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നിട്ടും യുവതി സിയാദുമായി ബന്ധം തുടര്‍ന്നു.
യുവതിയുടെ അമ്മാവന്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ ചിന്നക്കടയില്‍ വെച്ചായിരുന്നു സിയാദിനെ കൊലപ്പെടുത്തിയത്. ഓട്ടം കഴിഞ്ഞ് മടങ്ങവേ രാത്രി 12.30 ന് ചിന്നക്കട ഉഷ തീയറ്റര്‍ ജംഗ്ഷനില്‍ വെച്ച് രണ്ട് ആഡംബര ബൈക്കുകളിലായി അക്രമി സംഘം പിന്തുടരുകയും വെട്ടുകയും കുത്തുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഓടിയ സിയാദ് മഹാറാണി മാര്‍ക്കറ്റ് ഭാഗത്തേക്ക് ഓട്ടോ ഓടിക്കുകയും വാഹനം നിയന്ത്രണം വിട്ടു മറിയുകയും ചെയ്തതോടെ പിന്നാലെ എത്തിയവര്‍ അവിടെയിട്ട് മരണം ഉറപ്പാക്കുന്ന വിധത്തില്‍ വീണ്ടും ആക്രമിക്കുകയായിരുന്നു.
സമീപത്തെ ക്ഷേത്രത്തിന് സമീപമുള്ള പൂക്കടയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓട്ടോ മറിയുന്നതും ഓട്ടോയ്ക്ക പുറത്ത് ചോര വാര്‍ന്ന നിലയില്‍ സിയാദിനെ കാണുകയും ചെയ്തതോടെ പോലീസ് ഔട്ട്‌പോസ്റ്റില്‍ വിളിച്ച് വിവരം പറഞ്ഞു. പോലീസ് എത്തി സിയാദിനെ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേയ്ക്കും മരണം നടന്നു കഴിഞ്ഞു. അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ബീച്ച് റോഡില്‍ നിന്നും സിയാദിന്റെ ഓട്ടോയെ ബൈക്കുകള്‍ പിന്തുടരുന്നതിന്റെ തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. പിന്നീട് ഈ ബൈക്കുകള്‍ തന്നെ മഹാറാണി മാര്‍ക്കറ്റില്‍ നിന്നും സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്ത് നിന്നും പോയതായും പോലീസ് കണ്ടെത്തി.
നഗത്തിലെ ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ അംഗമായ സിയാദിന്റെ കഴുത്തിന് പിന്നില്‍ വെട്ടും കുത്തുമേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം ആയിരുന്നു മരണകാരണം. ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകര്‍ന്നതായി പോലീസ് വ്യക്തമാക്കി. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്ത നിന്നും ഹോക്കി സ്റ്റിക്കും മൊബൈല്‍ഫോണും പഴ്‌സും പോലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















