സ്കൂളിലേക്ക് പോകുന്നതിനായി വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയതായിരുന്നു... പിന്നെ തുറന്നില്ല; എടനീര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ താത്കാലിക അധ്യാപിക ജോത്സ്ന തൂങ്ങി മരിച്ച നിലയില്‍
ഇന്ന് രാവിലെ ഒമ്പതോടെ കാസര്‍കോട് എടനീരിലാണ് സംഭവം. എടനീര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ താത്കാലിക അധ്യാപിക ജോത്സ്ന (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.സ്കൂളിലേക്ക് പോകുന്നതിനായി വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയതായിരുന്നു ജോത്സ്ന. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha