Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സവർണനും അവർണനുമില്ല അയ്യപ്പ ഭക്തിയിൽ നമ്മൾ ഒന്ന് ;ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന് സാംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി; പന്തളത്തിനും ചങ്ങനാശേരിക്കും ശേഷം ഹരിപ്പാടും ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഭക്തജനക്കടലിരമ്പി

10 OCTOBER 2018 03:11 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതി പ്രവേശനം അരുതെന്ന് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി യദുകൃഷ്ണൻ. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രങ്ങളിലെ മൂര്‍ത്തിയുടെ പ്രതിഷ്ഠ നടത്തിയ ആചാര്യന്മാരാണ് ക്ഷേത്രങ്ങളിലെ ക്രിയകള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവ മാറ്റാന്‍ ആര്‍ക്കും ആധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളിലെ ചിലര്‍ക്ക് മേലുള്ള പ്രവേശന വിലക്ക് അസമത്വമല്ലെന്നും ശബരിമലയില്‍ ഒരു തരത്തിലുള്ള അസമത്വവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് മാറ്റാനുള്ള ശ്രമം മതപരമായ വിശ്വാസങ്ങളിലേക്കുള്ള കടന്ന് കയറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ദളിതനായ താന്‍ അദ്യമായി ഒരു ക്ഷേത്രത്തിന്റെ പൂജാരിയായി നിയമിക്കപ്പെട്ടപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു അതിനെ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഉയര്‍ന്ന ജാതിക്കാര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ചിലര്‍ നുണപ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തൃശ്ശൂരിലെ കൊരട്ടിയിലെ കുറുങ്ങഴിപ്പ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ് യദുകൃഷ്ണന്‍.

അതേസമയം ശബരിമല പൂങ്കാവനത്തിൽ സ്വാമി ഭക്തർ കോടതി വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പർണ്ണശാല കെട്ടിയുള്ള നാമജപ പരിപാടി ശക്തമായി തുടരുന്നു. പന്തളത്തിനും ചങ്ങനാശേരിക്കും ശേഷം ഹരിപ്പാടും ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഭക്തജനക്കടലിരമ്പി. ഇന്നലെ ഉച്ചക്ക് 3 മണിക്ക് ഹരിപ്പാട് ശ്രി.സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിൽ നിന്നും ആരംഭിച്ച മഹാനാമജപസങ്കീർത്തനയാത്ര വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...
പതിനായിരം ഭക്‌തരെ പ്രതീക്ഷിച്ച സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇരുപത്തിഅയ്യായിരത്തിനു മേലെ ജനങ്ങളാണ് ഹരിപ്പാട്ടേക്കു ഒഴുകിയെത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ ആബാലവൃദ്ധം ജനങ്ങളാണ് നിരത്തിലിറങ്ങയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends