മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

മാസപ്പടിക്കേസിൽ വീണയ്ക്ക് കുരുക്കു മുറുകുന്നു. മൂന്നാം തവണയും വീണയെ ചോദ്യം ചെയ്യുമെന്ന് സൂചന. പിണറായി വിജയനേയും ചോദ്യം ചെയ്തേക്കാമെന്ന സൂചനകൾ നിലനിൽക്കെയാണ് വീണയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന വാർത്ത പുറത്ത് വരുന്നത്. ഇരുവരേയും ഒരേ സമയം ചോദ്യം ചെയ്യാനായി വിളിപ്പിച്ചാൽ കാര്യങ്ങൾ കുറച്ച് കൂടെ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ.
എന്തായാലും നിലവിൽ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ ചോദ്യം ചെയ്യാനായി അടുത്തയാഴ്ച ഹാജരാകണം എന്നറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 10 മണിക്കൂറിലധികം വീണയെ ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യലിൽ വീണ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്തതെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.
എസ്എഫ്ഐഒയിൽ നിന്ന് ലഭിച്ച രേഖകൾ ഇ.ഡി പരിശോധിച്ച് വരികയാണ്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ എന്ത് സേവനമാണ് വീണയുടെ കമ്പനി സിഎംആർഎല്ലിന് നൽകിയത് എന്നത് സംബന്ധിച്ച് ഒന്നും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ എന്തിനാണ് വീണയ്ക്കും എക്സാലോജിക്കിനും സിഎംആർഎൽ പണം നൽകിയത് എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇക്കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂ എന്നാണ് ഇ.ഡിയുടെ നിലപാട്. തുടർന്നാണ് വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















