കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

പുതിയ കൗൺസിൽ അധികാരത്തിലെത്തി 6 മാസവും 4 ദിവസവുമാകുമ്പോൾ കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 19 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് ആരോപിച്ച് എൽഡിഎഫിന്റെ 16 കൗൺസിലർമാർ രാവിലെ പത്തരയോടെയാണ് മേയറുടെ ഓഫിസ് ഉപരോധിച്ചത് . ചേംബറിലേക്ക് കടക്കാൻ മേയർ സ്ഥിരം ഉപയോഗിക്കുന്ന വഴി അടച്ചായിരുന്നു എൽഡിഎഫ് അംഗങ്ങളുടെ സമരം. ഉച്ചയ്ക്ക് 12.10ന് മേയർ കോർപറേഷൻ ആസ്ഥാനത്തെത്തി. കാത്തു നിന്ന ബിജെപി കൗൺസിലർമാർക്കൊപ്പം നേരെ ചേംബറിലേക്ക്. മേയറെ കണ്ടതും എൽഡിഎഫ് അംഗങ്ങളുടെ മുദ്രാവാക്യം വിളി കൂടുതൽ ഉച്ചത്തിലായി.
മറ്റൊരു വാതിൽ വഴി ചേംബറിലേക്ക് കടക്കാമായിരുന്നെങ്കിലും സ്ഥിരം ഉപയോഗിക്കുന്ന വഴി തന്നെ മേയർ തിരഞ്ഞെടുത്തു.ഈ വഴിയിൽ ഇരിപ്പുറപ്പിച്ച ഏതാനും എൽഡിഎഫ് കൗൺസിലർമാർക്കിടയിലൂടെ മേയർ ചേംബറിലേക്കു കടക്കാൻ ശ്രമിച്ചത് കൗൺസിലർമാർ തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽപെട്ട മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിലത്ത് ഇരിക്കുകയായിരുന്നവരുടെ മേലേക്കു വീണതോടെ സ്ഥലത്ത് കൂട്ടക്കരച്ചിൽ ഉയർന്നു. നിലത്തു വീണ മേയർ എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂട്ടപ്പൊരിച്ചിലിനിടെ, സന്ദർശകർക്കായി നിരത്തിയിട്ടുള്ള കസേരയുടെ വക്കിൽ തലയിടിച്ചാണ് എൽഡിഎഫ് അംഗവും സ്ഥിര സമിതി അധ്യക്ഷയുമായ സിന്ധു ശശിയുടെ നെറ്റി പൊട്ടിയത്.
ഏറെ നേരത്തെ ബഹളത്തിനൊടുവിൽ പൊലീസ് എത്തി ഓരോരുത്തരെയായി പിടിച്ചു മാറ്റി.അര മണിക്കുറിനു ശേഷം മേയർ ചികിത്സ തേടി. എൽഡിഎഫ് അംഗങ്ങളിൽ ചിലരെ പൊലീസ് ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം നഗരസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് മേയര്‍ വി.വി. രാജേഷ്, മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആകെ നാല് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സി.പി.ഐ.എമ്മിന്റെ പരാതിയിലാണ് മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മേയര്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇരുകൂട്ടരുടെയും പരാതിയില്‍ രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് എടുത്തിട്ടുള്ളത്. ബി.ജെ.പി കൗൺസിലർമാരുടെ പരാതിയില്‍ എൽ.ഡി.എഫിന്‍റെ 18 കൗൺസിലർമാരെ പ്രതി ചേര്‍ത്താണ് കേസ്.പ്രധാനപ്പെട്ട കൗൺസിലർമാരെല്ലാം പ്രതിയാണ്. എൽ.ഡി.എഫ് കൗൺസിലറുടെ പരാതിയിലാണ് മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും അടക്കമുള്ള പ്രധാനപ്പെട്ട ബി.ജെ.പി കൗൺസിലർമാരെയെല്ലാം പ്രതി ചേർത്തിട്ടുള്ളത്. ഇരുവിഭാഗത്തിലെയും അവിടെ ഉണ്ടായിരുന്ന കൗൺസിലർമാരെല്ലാം പ്രതിപ്പട്ടികയിലുണ്ട്.
മേയർ വി.വി. രാജേഷ് അടക്കമുള്ളവർ പരുക്ക് പറ്റിയെന്ന് പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാവുകയും പിന്നീട് കാലിൽ പ്ലാസ്റ്റർ വെക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. അതിക്രമിച്ചുകയറല്‍, ആക്രമിക്കല്‍, മർദനം പോലുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയാകും തുടർനടപടികളുണ്ടാവുക.ഡപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, മരാമത്ത് സ്ഥിര സമിതി അധ്യക്ഷ ജി.എസ് മഞ്ജു, ബിജെപി കൗൺസിലർമാരായ ആർ.സി.ബീന, ജയാ രാജീവ്, പി.എസ്.മിനി, വി.ജി.ഗിരികുമാർ, ദീപ എസ്.നായർ, എസ്.എസ്.ശ്രുതി എന്നിവരും എൽഡിഎഫ് അംഗങ്ങളായ വഞ്ചിയൂർ പി.ബാബു, കെ.ശ്രീകുമാർ, ആർ.പി.ശിവജി, എസ്.എസ്.സിന്ധു, രാഖി രവികുമാർ, ആർ.വീണ കുമാരി, ടി.കെ രഞ്ജിത്ത് എന്നിവരുമാണ് ചികിത്സ തേടിയത്.
https://www.facebook.com/Malayalivartha






















