"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

സി.എം.ആര്‍.എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ വീണ്ടും ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി. ഈ മാസം 29-ന് ഹാജരാകാം എന്ന് അറിയിച്ചിരുന്നെങ്കിലും, തികച്ചും അപ്രതീക്ഷിതമായി 25-ന് വ്യാഴാഴ്ച തന്നെ വീണ ഇ.ഡി. ഓഫീസിലെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 29-ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, ആ സമയത്ത് ചോദ്യം ചെയ്യല്‍ നടന്നാല്‍ സഭയില്‍ ഈ വിഷയം സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കാന്‍ ഭരണപക്ഷം ശ്രമിക്കുമെന്ന ഭയമാണ് ഈ തിടുക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ഇളം നീല ചുരിദാറും കറുത്ത മാസ്‌കും ധരിച്ച്, തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീണാ വിജയന്‍ ചോദ്യം ചെയ്യലിനായി എത്തിയത്. നേരത്തെ 29-ന് ഹാജരാകാനാണ് ഇ.ഡി. നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും, പെരുന്നാള്‍ അവധി ദിനമായ 25-ന് തന്നെ അവര്‍ ഹാജരായത് ഏവരെയും ഞെട്ടിച്ചു. നിയമസഭയില്‍ ചോദ്യം ചെയ്യലിന്റെ രാഷ്ട്രീയം നിറയുന്നത് ഒഴിവാക്കാന്‍ പെരുന്നാള്‍ അവധി ദിനത്തിലെ ഈ നിര്‍ണ്ണായക നീക്കം സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 സുപ്രധാന രേഖകള്‍ അടുത്തിടെയാണ് ഇ.ഡി.ക്ക് ലഭിച്ചത്. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍. ജൂണ്‍ 17-ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ നടപടികള്‍. ആദ്യ ചോദ്യം ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് വീണ ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്.
നേരത്തെ ഹാജരായപ്പോള്‍ വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങളും കരാര്‍ രേഖകളും ഇ.ഡി. സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കര്‍ അടക്കം തുറന്നുള്ള പരിശോധനകള്‍ നടന്നു. വീണയുടെ ചോദ്യം ചെയ്യലിന് പിന്നാലെ സി.എം.ആര്‍.എല്‍, എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരായ കര്‍ത്താ കുടുംബത്തെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള നടപടികള്‍.
മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യ കൂടിയായ വീണാ വിജയന് ഈ ചോദ്യം ചെയ്യല്‍ വലിയൊരു അഗ്‌നിപരീക്ഷയാണ്. എസ്.എഫ്.ഐ.ഒ. കണ്ടെത്തിയ നിര്‍ണ്ണായക വിവരങ്ങള്‍ ഇ.ഡി.യുടെ പക്കലുള്ളതിനാല്‍, ചോദ്യം ചെയ്യലില്‍ വീണയ്ക്ക് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരും. രാഷ്ട്രീയമായി വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഒരു ഘട്ടമാണിത്. വീണയ്ക്ക് എന്തും സംഭവിക്കാമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും ശക്തമാണ്.
കരിമണല്‍ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന തെളിവുകള്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ വീണയ്ക്ക് അതീവ നിര്‍ണ്ണായകമാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി. കടക്കുമോ എന്ന് വ്യക്തമല്ല. അന്വേഷണ പുരോഗതി ഇ.ഡി. ഡയറക്ടര്‍ രാഹുല്‍ നവീന്‍ നേരിട്ട് വിലയിരുത്തുന്നതിനാല്‍, ഉന്നതതലത്തില്‍ നിന്നുള്ള തീരുമാനങ്ങളും നിര്‍ണ്ണായകമാകും. 2024-ല്‍ ആരംഭിച്ച അന്വേഷണത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha
























