Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്ദൻ

26 JUNE 2026 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി

ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്ദൻ . മുഖ്യമന്ത്രി വി ഡി സതീശന്റെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്ന് സിപിഎഐം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിളവുമായി ബന്ധപ്പെട്ട് വി ഡി സതീശൻ നടത്തിയ ന്യായീകരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ​ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്നും താൻ മന്ത്രിയായിരുന്ന സമയത്ത് എന്തോ വഴിവിട്ട കാര്യം ചെയ്തു എന്നാണ് സതീശൻ പറയുന്നതെന്നും ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞവീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് കർഷകരെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. കശുമാങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം വേണം.വിൽക്കുന്നതിനെ സംബന്ധിച്ചോ ഇടതുപക്ഷം ചർച്ച ചെയ്തിട്ടില്ലെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എഫ് സി ആർ എ ഭേദഗതിയിലൂടെ ന്യൂനപക്ഷത്തെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. മതപരിവർത്തനത്തിന്റെ പേര് പറഞ്ഞു പ്രവർത്തങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷൻ ഭാഗമായുള്ള ഒരാൾ കാപ്പ കേസിൽ ജയിലാണെന്നും അതിന്റെ ഭാഗമായായിരുന്നു സമരമെന്നും ​ഗോവിന്ദൻ മാസ്റ്റർ വിശദീകരണം നൽകി.

സംഘർഷം മേയർ ഉൾപ്പെടെയുള്ള ബിജെപിക്കാരാണ് ഉണ്ടാക്കിയതെന്നും സമരക്കാരെ ചവിട്ടി കയറിയിട്ടാണ് മേയർക്ക് പരുക്ക് പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഇന്നലെ 103640 രൂപയായിരുന്ന ഒരു പവൻ സ്വർണത്തി​ന്റെ വില ഇന്ന് 1,03,840 രൂപയായി വർധിച്ചു. 12,980 രൂപയാണ് ഇന്നത്തെ ​ഗ്രാമിന്റെ വിപണിനിരക്ക്. ഇന്നലെത്തെ നിരക്കിനെ അപേക്ഷിച്ച് നേരിയ വർധനവ് മാത്രമാണ് സ്വർണവിലയിൽ ഇന്നുണ്ടായത്. 1,03,840 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉൾപ്പെടെ നൽകുമ്പോൾ വില ഇതിലും കൂടും. ഏതാണ്ട് ₹1,19,790 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് വില വരിക.

അതേ സമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദേശത്തിനെതിരെ ഭരണകക്ഷിയായ യുഡിഎഫിൽ നിന്നും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സർക്കാർ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഭരണമുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇത്തരം മദ്യങ്ങളുടെ വിൽപനയിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയെ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ വീര്യം കുറഞ്ഞ മദ്യങ്ങൾക്കായി പുതിയ നികുതി ഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിൽ നിന്നും സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ നിന്നും കടുത്ത എതിർപ്പാണ് ഉയർന്നത്. ഈ നീക്കം സംസ്ഥാനത്ത് മദ്യാസക്തി വർധിപ്പിക്കുമെന്ന് ആശങ്കപ്പെട്ട് മുസ്‌ലിം മതസംഘടനകളും ക്രിസ്ത്യൻ സഭകളും രംഗത്തെത്തിയിരുന്നു. അതേസമയം, തീരുമാനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷമായ സിപിഎം ആരോപിക്കുന്നത്. "മദ്യനയം യുഡിഎഫ് ആണ് തീരുമാനിക്കുക. മുന്നണിയിലെ ഘടകകക്ഷികളുമായി ഞങ്ങൾ ചർച്ച നടത്തും.

വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കേണ്ടതില്ലെന്നാണ് പൊതു അഭിപ്രായമെങ്കിൽ ആ വിഭാഗത്തിൽപ്പെട്ട മദ്യം ഇവിടെ വിൽക്കില്ല. ബജറ്റിൽ പ്രഖ്യാപിച്ചത് കേവലം ഒരു നികുതി നിർദേശം മാത്രമാണ്. മറിച്ചാണെങ്കിൽ, അതായത് വീര്യം കുറഞ്ഞ മദ്യപാനീയങ്ങൾ അനുവദിക്കാൻ യുഡിഎഫ് നയപരമായ തീരുമാനമെടുത്താൽ മാത്രമേ നിർദിഷ്ട നികുതി പ്രാബല്യത്തിൽ വരികയുള്ളൂ," വിവാദത്തിൽ നിയമസഭയിൽ മറുപടി നൽകവെ മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. മുൻ സിപിഎം സർക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന അനുവദിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അന്ന് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.

രണ്ടാം സിപിഎം സർക്കാർ അധികാരമേറ്റ് ആറ് മാസത്തിന് ശേഷം, അന്നത്തെ എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് വീര്യം കുറഞ്ഞ മദ്യങ്ങളെ നിർവചിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. 2022-23 ലെ മദ്യനയത്തിൽ മുൻ സർക്കാർ ഇത്തരം പാനീയങ്ങൾ കേരളത്തിൽ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (9 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (33 minutes ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (45 minutes ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (57 minutes ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (1 hour ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ആലപ്പുഴയിൽ പച്ച മരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.... എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (9 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (9 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (9 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (9 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (10 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (10 hours ago)

Malayali Vartha Recommends