പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പിണറായി വിജയനെ മകൾ ഒറ്റിയോ?പിണറായിയെ ചോദ്യം ചെയ്യാൻ ഇ ഡി ആലോചിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംശയം ഉയർന്നരിക്കുന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ ഇ ഡി ആലോചിക്കുന്നത്.സേവനം നൽകാതെ പണം കിട്ടി എന്ന കാര്യംവീണ സമ്മതിച്ചുവെന്നാണ് വിവരം, എന്നാൽ എങ്ങനെ കിട്ടി എന്ന് വീണ വിശദീകരിച്ചില്ല. ഇതാണ് പിണറായിയിലേക്ക് കാര്യങ്ങൾ തിരിയാൻ കാരണം. സ്വാഭാവികമായും മകളെ ഉപയോഗിച്ച് മുഖ്യമന്ത്രി പണമുണ്ടാക്കിയെന്ന് കരുതേണ്ടി വരും. അതിനാണ് മുൻ മുഖ്യമന്ത്രിയിൽ നിന്നും വിവരകൾ തേടാൻ ഇ.ഡി. ആലോചിക്കുന്നത്. വീണ പിതാവിനെ സംരക്ഷിക്കാൻ നിൽക്കാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമല്ല.
സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയുടെ ഇന്നലെത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഒൻപത് മണിക്കൂറോളമാണ് ചോദ്യംചെയ്യൽ നീണ്ടത്. ഇനി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. ഇത് രണ്ടാംവട്ടമാണ് വീണയെ ഇഡി ചോദ്യംചെയ്യുന്നത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് വീണ ഇഡി ഓഫീസിൽ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യൽ ആരംഭിച്ചു. അടുത്ത ചോദ്യംചെയ്യലിന്റെ തീയതി വ്യക്തമല്ല. ഉടനുണ്ടാകുമെന്നാണ് സൂചന. കേസിൽ വീണ ഉൾപ്പെടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടുള്ളത്.
നേരത്തെ, വീണയ്‌ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്കൈമാറിയിരുന്നു. കൊച്ചിയിലെ കമ്പനികാര്യ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഇഡി നൽകിയ അപേക്ഷയെ തുടർന്നായിരുന്നു നടപടി. ഈ നീക്കത്തെ സിഎംആർഎൽ കോടതിയിൽ എതിർത്തെങ്കിലും തടസ്സവാദങ്ങൾ തള്ളിക്കൊണ്ട് രേഖകൾ കൈമാറാൻ കോടതി ഉത്തരവിടുകയായിരുന്നു.വീണ സേവനം നൽകാതെ സി എം ആർ എല്ലിൽ നിന്നും പണം കൈപ്പറ്റിയതു പിന്നറായിക്ക് വേണ്ടിയാണെന്ന സംശയത്തിലാണ് ഇ ഡി.
കഴിഞ്ഞ 10 വർഷം കേരളത്തിൽ വീണക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ വീണക്ക് ഒരു സ്വകാര്യ ഖനന കമ്പനി പണം നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. അവിടെയാണ് എന്തിന് പണം നൽകി എന്ന ചോദ്യത്തിലേക്ക് ഇ ഡി കടക്കുന്നത്.2019 ൽ തന്നെയാണ് കരിമണല്‍ സ്വകാര്യ മേഖലയിൽ ഖനനം ചെയ്യാനുള്ള നീക്കവുമുണ്ടായത്. ഇത് കർത്തയ്ക്ക് വേണ്ടിയാണെന്ന സംശയത്തിലാണ് ഇ.ഡി. ഇ.പി. ജയരാജൻ ആയിരുന്നു അന്ന് മന്ത്രി. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വ്യവസായ വകുപ്പ് സമർപ്പിച്ചത്.
സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു എന്ന ചോദ്യം ഉയർന്നു. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ മറികടന്നാണ് വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ അന്നത്തെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നത് . ചൂടു വെള്ളത്തിൽ വീണ ഇ പി ജയരാജൻ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല എന്ന് എല്ലാവരും കരുതി. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ടുകൾ റിപ്പോർട്ട് ചെയ്തത്. . നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിഞ്ഞില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്..
പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ് ഇതിനർത്ഥം. . ഇതിനു പിന്നാലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ തുനിഞ്ഞത്.
ഖനനത്തിന് ആദ്യം അനുമതി നൽകിയത് 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടി കണക്കിന് രൂപയാണ് സ്വകാര്യ ഖനനകരാറിലൂടെ മറിഞ്ഞത്. കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തിൽ മുതലാളിമാരുടെ കടാക്ഷം സി പി എമ്മിന് മേൽ എന്നും ഉണ്ടായിരുന്നു.. സി. എം. ആർ എല്ലിന് മൈനിങ് ലൈസൻസ് നൽകിയത് ഉമ്മൻചാണ്ടി സർക്കാരാണ് എന്ന അന്നത്തെ മന്ത്രി പി രാജീവിന്റെ പ്രസ്താവനയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. 2002 ൽ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഇതിനുള്ള ഫയൽ വർക്ക് ആരംഭിച്ചത് .
പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി മൈനിംഗ് ലൈസൻസ് ശശിധരൻ കർത്തക്ക് നൽകിയെന്നാണ് മന്ത്രിയായിരിക്കെ രാജീവ് പറഞ്ഞത് . തോട്ടപ്പള്ളിയിൽ നിന്നും എടുക്കുന്ന മണലിൽ 50 ശതമാനം വീതം ഐ. ആർ. ഇയും കെ എം എം എല്ലും കൈകാര്യംചെയ്യുന്നുണ്ട്. ഇൽമനൈറ്റ് പൂർണമായും കെ.എം. .എം എല്ലിന് കൊടുക്കണം എന്ന എം ഒ യു സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2012 ൽ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു തന്നെ ഐ.ആർ ഇ ക്ക് മാത്രമായി മണൽ വാരാനുള്ള അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അനുമതി നൽകിയത് എങ്ങനെയെന്ന് അന്വേഷിക്കണം എന്നാണ് അന്നത്തെ വ്യവസായ മന്ത്രി രാജീവ് ആവശ്യപ്പെട്ടത്.
യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി അക്കാലത്ത് വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ഇതാണ് കോൺഗ്രസിനെ അലട്ടുന്ന പ്രതിസന്ധി. എന്നാൽ സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ പറഞ്ഞു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
ഇതാണ് ഇഡിയും സംശയിക്കുന്നത്. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണൽ ഖനനം ചെയ്തു. തോട്ടപ്പള്ളിയിൽ സിഎംആര്‍എൽ പ്രമോട്ടർ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എംഎൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു.ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എൽ മുഖ്യമന്ത്രിയെ സമീപിച്ചു.
കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.2001-2006 കാലത്ത് എ.കെ. ആന്റണി -ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കരിമണൽ ഖനനം വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കരിമണൽ ഖനനം പ്രോസാഹിപ്പിക്കന്നമെന്ന അന്നത്തെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ വി.എം. സുധീരൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു.
കരിമണൽ ഖനനം സ്വകാര്യമേഖലക്ക് നൽകാനാണ് അന്ന് കുഞ്ഞാലിക്കുട്ടി തീരുമാനിച്ചത്.സംസ്ഥാന മന്ത്രിസഭ ഇതിനുള്ള തീരുമാനവും എടുത്തു. ഇതിന് കേന്ദ്രത്തിന്റെ അനുമതിക്ക് കരുക്കൾ നീക്കുന്നതിനിടയിലാണ് സുധീരൻ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് കെ.പി.സി. സി നിർവാഹക സമിതി കരിമണൽ ഖനനം വേണ്ടെന്ന് നിർദ്ദേശം നൽകി.യു ഡി എഫ് ഒരു സമിതിക്കും രൂപം നൽകി. എന്നാൽ സമിതി റിപ്പോർട്ട് അനുകൂലമായാലും താൻ എതിർക്കുമെന്ന് സുധീരൻ പ്രഖ്യാപിച്ചു.പദ്ധതി നടപ്പാക്കിയാൽ എം.പി. സ്ഥാനം രാജിവയ്ക്കുമെന്നും സുധീരൻ ഭീഷണി മുഴക്കി. ആന്റണി സുധീരന് മുന്നിൽ മുട്ടുമടക്കി. കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന സുധീരന് എ.കെ. ആന്റണി മാനസിക പിന്തുണ നൽകുകയും ചെയ്തു.
എന്നാൽ പിൽക്കാലത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുകയും എ.കെ.ആന്റണി തോൽക്കുകയും ചെയ്തു. സ്വകാര്യമേഖലക്ക് കരിമണല്‍ ഖനനാനുമതി നല്‍കാമെന്ന സുപ്രീംകോടതിവിധിയോടെ പന്ത് വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍െറ കോര്‍ട്ടിലെത്തിയത് 2016 ഏപ്രിലിലാണ്. . സി.എം.ആര്‍.എല്‍, വി.വി മിനറല്‍സ്, കെ.എം. ശിവകുമാര്‍, മുംബൈ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി 29 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ ഹൈകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് 2016 ൽ വിധി വന്നത്. പൊതുമേഖലയില്‍തന്നെ ധാതുമണല്‍ ഖനനം നിലനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് നിയമസഭയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. 2001ലെ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ മേഖലക്ക് ഖനനാനുമതി നല്‍കിയത്. ഇതിനെതിരെ സമരം ആരംഭിക്കുകയും ആലപ്പുഴ എം.പിയായിരുന്ന വി.എം. സുധീരന്‍ ഇടതുപക്ഷത്തോടൊപ്പം സമരത്തിന്‍െറ നേതൃനിരയില്‍ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള റെയര്‍ എര്‍ത്ത് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും രൂപവത്കരിച്ചു
സുപ്രീംകോടതിയില്‍നിന്ന് വിധി സമ്പാദിച്ച സി.എം.ആര്‍.എല്‍, കെ.എസ്.ഐ.ഡി.സി, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ എന്നിവ ചേര്‍ന്നാണ് സംയുക്ത കമ്പനി രൂപവത്കരിച്ചത്. എന്നാല്‍, 2006ലെ ഇടതുമുന്നണി സര്‍ക്കാര്‍ കരിമണല്‍ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംക്കോടതി വിധി വന്നത്. കേരളത്തില്‍ സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ പ്രസ്താവന വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍പറഞ്ഞു.
സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നല്‍കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നുവെന്ന് പിണറായി വിജയന്‍ സമൂഹമാധ്യമത്തിൽ ആരോപിച്ചു. 2001-2006 കാലഘട്ടത്തില്‍ കേരളം ഭരിച്ച എ.കെ.ആന്റണി - ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളാണ് സംസ്ഥാനത്ത് കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ അനുമതി നല്‍കിയത്. സൂനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
എന്നാല്‍, 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ കരിമണല്‍ ഖനനത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണല്‍ കമ്പനികള്‍ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീല്‍ നല്‍കിയപ്പോള്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണല്‍ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണല്‍ കമ്പനികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി. പിന്നീട് 2011 ല്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കമ്പനികള്‍ നല്‍കിയ ഈ കേസ് മനഃപൂര്‍വം തോറ്റുകൊടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ കാരണം വിചാരിച്ച രീതിയില്‍ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല.2016 ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നല്‍കാതിരിക്കുകയും ചെയ്തു. 2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ മൈനര്‍ മിനറല്‍ ലൈസന്‍സിങ് നിയമത്തില്‍ കരിമണല്‍ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ത്തത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് പിന്നീട് ആ നിയമഭേദഗതി പിന്‍വലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വര്‍ഷമായി കരിമണല്‍ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.പൊതുമേഖലാ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴി എന്ന ആശയമാണ് അവസാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസര്‍ക്കാരിന്റെ പാതയില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ എന്ന ബജറ്റ് നിര്‍ദേശം കരിമണല്‍ ലോബിയുടെ താല്‍പര്യമാണെന്നു വ്യക്തമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















