'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

സ്വന്തം 'അമ്മ തന്നെ അവളെ തൂക്കി കൊല്ലാൻ പറയുന്നു . കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂവെന്ന്, കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ (20) അമ്മ. പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (26) കാമുകൻ ചേതൻ ചൗധരിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവളെ തൂക്കിക്കൊല്ലൂ. ഒരമ്മയാണ് ഇതു പറയുന്നത്.’–സിയയുടെ മാതാവ് പറഞ്ഞു. തെറ്റു ചെയ്തത് ആരായാലും അവരെ തൂക്കിക്കൊല്ലണമെന്ന് സിയയുടെ പിതാവ് പ്രവീൺ ഗോയലും പ്രതികരിച്ചു. മകൾ കൊലപാതകക്കേസിൽ അറസ്റ്റിലായതോടെ ഹൃദയാഘാതമുണ്ടായ പ്രവീൺ ഗോയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വിവാഹത്തിന് സിയ ഒരിക്കലും വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ലെന്നും എപ്പോഴും കേതനോടു സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് ചോദ്യം ചെയ്യലിൽ, തനിക്ക് സിയയുമായി ഒളിച്ചോടാനായിരുന്നു താല്പര്യമെന്നും എന്നാൽ കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി നിർബന്ധപൂർവ്വം മുന്നോട്ട് വെച്ചത് സിയയാണെന്നുമാണ് ചേതൻ അവകാശപ്പെടുന്നത്. എന്നാൽ സിയ ഇതിനെ പൂർണ്ണമായി നിഷേധിക്കുകയും കേതനെ കൊല്ലുക എന്നത് ചേതന്റെ മാത്രം ആശയമായിരുന്നുവെന്നാണ് പൊലീസിന് നൽകിയിട്ടുള്ള മൊഴി. ജൂൺ 14ന് കേതനെ വധിക്കാനായി നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്ന് കരഞ്ഞിരുന്നുവെന്നും സിയ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി പ്രതികൾ രണ്ടുപേരും നടത്തുന്ന പ്രതിരോധ തന്ത്രങ്ങളാണ് ഈ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതികൾ രണ്ടുപേർക്കും കേതനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇരുവരും മെയ് 31നും ജൂൺ 4നും ഇടയിൽ പൂനെയിലെ ഒരു കഫേയിൽ വെച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും,
ഈ കൂടിക്കാഴ്ച കൊലപാതകത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വിശദമാക്കിയിട്ടുള്ളത്. ജനുവരി മുതൽ ജൂൺ 18നിടെ 2000ലേറെ തവണയാണ് സിയയും ചേതനും ഫോണിലൂടെ സംസാരിച്ചിട്ടുള്ളത്. 238 മണിക്കൂറാണ് ഇവർ സംസാരിച്ചിട്ടുള്ളതെന്നാണ് കാൾ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ വ്യക്തമായിട്ടുള്ളതെന്നാണ്പൊലീസ് വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha






















