Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

24 JUNE 2026 10:45 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ലോകകപ്പ് ആവേശ കൊടുമുടിയിലെത്തി. ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന്റെ സംബന്ധിച്ച് അനിവാര്യമായിരുന്നു. ഇന്നത്തെ ഇരട്ട ഗോളോട് കൂടി ആദ്യ മത്സരത്തിൽ തനിക്ക് കേട്ട പഴികൾക്കെല്ലാമുള്ള മറുപടി കൂടിയാണ് റൊണാൾഡോ നൽകിയിരിക്കുന്നത്. തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.

 

തുടക്കം മുതൽ ഉണർന്നുകളിച്ച പോർച്ചുഗൽ മുന്നേറ്റനിര റൊണാൾഡോയിലൂടെ ആറാം മിനിറ്റിൽ തന്നെ ലീഡ് നേടുന്നുണ്ട്. വലതുവിംഗിലൂടെയുള്ള ജാവോ കാൻസലോ നടത്തിയ മുന്നേറ്റത്തിലൂടെ മികച്ചൊരു ക്രോസ് ആയിരുന്നു ബോക്സിലേക്ക് നൽകിയത്. ബോക്സിൽ കൃത്യമായൊരു ഫസ്റ്റ് ടച്ചിലൂടെ റൊണാൾഡോ പന്ത് വലയിലെത്തിച്ചു. പതിനേഴാം മിനിറ്റിൽ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മൂന്നാം ഗോളിനും വഴിയൊരുക്കിയത് റൊണാൾഡോയുടെ കൃത്യമായ പ്രെസിങ്ങിലൂടെ ലഭിച്ച കോർണർ കിക്കിലൂടെയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് നീട്ടിനൽകിയ കോർണർ കിക്ക് റൊണാൾഡോ പോസ്റ്റിലേക്ക് തിരിച്ചുവിടുന്നതിന്റെ ഉസ്ബെക് പ്രതിരോധനിരതാരം നെമട്ടോവിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് കയറി.

മൂന്ന് ഗോളിന് മുന്നിട്ട് നിന്നിട്ടും ആക്രമണത്തിന്റെ തീവ്രതകുറയ്ക്കാൻ പോർച്ചുഗൽ തയ്യാറായിരുന്നില്ല. ഉസ്ബെക് ഗോൾകീപ്പറെ ബോക്സിനുള്ളിൽ വച്ച് നിരന്തരം പ്രസ് ചെയ്യുന്ന റൊണാൾഡോയെയും ഇന്നത്തെ മത്സരത്തൽ കാണാൻ കഴിഞ്ഞു. വിറ്റിഞ്ഞയ്ക്ക് പകരമെത്തോയേ റാഫേൽ ലിയാവോ മികച്ചൊരു ഷോട്ടിലൂടെ പോർച്ചുഗലിന്റെ പട്ടിക തികച്ചു.

‘റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്, എന്നാൽ ദേശീയ ടീമിനെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുക എന്നതാണ് പ്രധാന കാര്യം. ബുദ്ധിമുട്ടേറിയ ഒരു ആഴ്ചയാണ് കടന്നുപോയത്, ഒരു ഇരുണ്ട ആഴ്ച. ഞാൻ ഫുട്ബോളിൽനിന്നു വിരമിച്ചതുപോലെയാണ് പലർക്കും തോന്നിയത്. പക്ഷേ, മറ്റെന്തിനേക്കാളും ഞാൻ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നതുകൊണ്ട് എപ്പോഴും ചെയ്യാറുള്ളതുപോലെ ഞാൻ പിടിച്ചുനിന്നു. ഇത് കഠിനമായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു.’’– ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയശേഷം പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ ഈ വാക്കുകളിലുണ്ട് മത്സരത്തിന്റെ മുഴുവൻ ചിത്രവും.

വീണ്ടും ഹരംകൊള്ളിച്ച് ക്രിസ്റ്റ്യാനോയുടെ ഇരട്ട ‘സിയൂ’ സെലിബ്രേഷൻ, മെസ്സിക്കും ഇല്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കി താരം– വിഡിയോ
ആരാധകർ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്തെ അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കി പോർച്ചുഗൽ നോക്കൗട്ടിന്റെ പടിവാതിൽ വരെയെത്തി. പറങ്കിപ്പടയുടെ ഈ വിജയത്തിനേക്കാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാലണ്ട്, ഹാരി കെയ്ൻ തുടങ്ങിയവർ ലോകകപ്പിൽ മിന്നും തുടക്കം കുറിച്ചപ്പോൾ, റൊണാൾഡോയുടെ ഫോംഔട്ട് ലോകകപ്പിലെ തന്നെ ചർച്ചാവിഷമായിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നീണ്ട പത്തു മത്സരങ്ങളിലെ ഗോൾവരൾച്ചയ്ക്കു ശേഷമാണ് റൊണാൾഡയോടെ കം ബാക്!. അതും ‘ഇരട്ടി’ പ്രഹരത്തിൽ. 2022 ലോകകപ്പിൽ ഘാനയ്‌ക്കെതിരായ മത്സരത്തിലായിരുന്നു പ്രധാന ടൂർണമെന്റിൽ ഇതിനു മുൻപ് റൊണാൾഡയുടെ ഗോൾനേട്ടം. ഉസ്ബെക്കിസ്ഥാനെതിരായ ഗോൾനേട്ടത്തോടെ ആറു ലോകകപ്പിൽ സ്കോർ ചെയ്യുന്ന ഏക താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ വിസിൽ മുഴങ്ങിയതു മുതൽ പോർച്ചുഗൽ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് പുറത്തെടുത്തത്. മധ്യനിരയിൽ പന്ത് ഹോൾഡ് ചെയ്ത് വിങ്ങുകളിലൂടെ അവർ നിരന്തരം ഉസ്ബെക്ക് ബോക്സിലേക്ക് പന്തുകളെത്തിച്ചു. കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാൻ ഉസ്ബെക്കിസ്ഥാൻ ശ്രമിച്ചെങ്കിലും പോർച്ചുഗലിന്റെ ശക്തമായ പ്രതിരോധ കോട്ട ഭേദിക്കാൻ അവർക്കായില്ല. മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ജോവോ കാൻസെലോ നൽകിയ ഒരു മികച്ച ക്രോസ് ബോക്സിനുള്ളിൽ വച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഫസ്റ്റ്-ടൈം ഷോട്ടിലൂടെ ഉസ്ബെക്ക് ഗോൾകീപ്പർ അബ്ദു വോഹിദ് നെമാറ്റോവിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ. 2006 മുതൽ തുടർച്ചയായി ആറു ലോകകപ്പുകളിൽ സ്കോർ ചെയ്ത് ലയണൽ മെസ്സിയെപ്പോലും മറികടന്ന് റൊണാൾഡോ ചരിത്രം തിരുത്തി. നാൽപത്തൊന്നുകാരനായ താരം തന്റെ തനത് ‘സിയൂ’ ആഘോഷം പുറത്തെടുത്തപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന 68,777 ആരാധകർ ആവേശത്തോടെ ആർത്തുവിളിച്ചു. പോർച്ചുഗൽ –1, ഉസ്‌ബെക്കിസ്ഥാൻ–0.

 

ലീഡെടുത്തതോടെ പറങ്കിപ്പട ആക്രമണം ശക്തമാക്കി. പോർച്ചുഗലിന്റെ തുടർച്ചയായ ആക്രമണങ്ങളെ തടയാൻ ശ്രമിച്ച ഉസ്ബെക്കിസ്ഥാന്റെ മധ്യനിര താരം ഒദിൽജോൺ ഹംറോബെക്കോവിന് തുടർന്ന് റഫറി മഞ്ഞക്കാർഡ് നൽകി. 17–ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രികിക്ക് ഗോളോടെയാണ് പോർച്ചുഗൽ ലീഡ് ഉയർത്തിയത്. ബോക്സിന് തൊട്ടുപുറത്ത് 20 യാർഡ് അകലെ വച്ച് പോർച്ചുഗലിന് അനുകൂലമായി ലഭിച്ച ഫ്രീ-കിക്ക് ലെഫ്റ്റ്-ബാക്ക് താരം നുനോ മെൻഡിസ് മനോഹരമായ ഒരു ലോ-ഷോട്ടിലൂടെ ഉസ്ബെക്ക് പ്രതിരോധ കോട്ടയെ ഭേദിച്ച് വലയുടെ താഴത്തെ ഇടത് മൂലയിലേക്ക് എത്തിച്ചു. ഈ സമയത്ത് റൊണാൾഡോ ഒരു ഡെക്കോയ് ആയി നിന്ന് ഉസ്ബെക്ക് പ്രതിരോധത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടിരുന്നു.

ആദ്യ ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഉസ്ബെക്കിസ്ഥാൻ കഠിനമായി ശ്രമിച്ചു. ഉസ്ബെക് താരം അസീസ്ജോൺ ഗാനിദെവ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഒരു കിടിലൻ ലോങ് റേഞ്ചർ പോർച്ചുഗീസ് കീപ്പർ ഡിയോഗോ കോസ്റ്റയെ മറികടന്ന് വലയിൽ കയറി. ഉസ്ബെക്ക് ആരാധകർ ആവേശത്തിലായെങ്കിലും, വാർ പരിശോധനയിൽ ഗോളിന് തൊട്ടുമുൻപ് അബ്ബോസ്ബെക്ക് ഫയ്സുല്ലായേവ് പോർച്ചുഗലിന്റെ കാൻസെലോയെ ഫൗൾ ചെയ്തതായി കണ്ടെത്തി. ഇതോടെ റഫറി ആ ഗോൾ നിഷേധിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപു തന്നെ റൊണാൾഡോ വീണ്ടും വലകുലുക്കി. 39–ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് നൽകിയ അളന്നുമുറിച്ച ഒരു സുന്ദരമായ ത്രൂ-ബോൾ സ്വീകരിച്ച് ഓഫ്‌സൈഡ് ട്രാപ്പ് ഭേദിച്ച് ഓടിക്കയറിയ റൊണാൾഡോ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ പന്ത് പോസ്റ്റിന്റെ താഴത്തെ കോർണറിലേക്ക് എത്തിച്ചു. സ്കോർ 3–0. ഗാലറിയെ ഇളക്കിമറിച്ച് വീണ്ടുമൊരു ‘സിയൂ’ സെലിബ്രേഷിൻ. ഈ ഗോളോടെ ലോകകപ്പിൽ പത്ത് ഗോൾ തികച്ച റൊണാൾഡോ, പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന ഇതിഹാസ താരം യുസേബിയോയുടെ റെക്കോർഡും മറികടന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് ഹാട്രിക് നേടാനുള്ള സുവർണവസരം റൊണാൾഡോയ്ക്കു ലഭിച്ചെങ്കിലും കീപ്പർക്ക് മുകളിലൂടെ അദ്ദേഹം ചിപ്പ് ചെയ്ത പന്ത് ഗോൾ ലൈനിലേക്ക് നീങ്ങവെ ഉസ്ബെക്ക് ഡിഫൻഡർ അബ്ദുഖാദിർ ഖുസാനോവ് ക്ലിയർ ചെയ്ത് തടയുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് ജോവോ കാൻസെലോയ്ക്ക് പകരം നെൽസൺ സെമെഡോയെയും, പെഡ്രോ നെറ്റോയ്ക്ക് പകരം ഫ്രാൻസിസ്കോ കൊൻസീസാവോയെയും കളത്തിലിറക്കി. ഉസ്ബെക്കിസ്ഥാനും രണ്ട് മാറ്റങ്ങൾ വരുത്തി. ഹൂസ്റ്റണിൽ പൂർണ്ണമായും റൊണാൾഡോയുടെ ദിവസമായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിലാണ് താരത്തിന് ഹാട്രിക് നഷ്ടമായത്. ഫ്രീ കിക്ക് തന്ത്രത്തിലൂടെ ഗോൾ നേടാനുള്ള ശ്രമം നെമാറ്റോവ് തടഞ്ഞു. ആ ശ്രമത്തിനിടയിൽ ഗോൾകീപ്പർ റൊണാൾഡോയുമായി കൂട്ടിയടിക്കുകയും ചെയ്തു. തുടർന്ന് ലഭിച്ച കോർണർ കിക്ക് പോർച്ചുഗലിനെ 4-0 ന് മുന്നിലെത്തിച്ചു. ഈ നീക്കത്തിലും റൊണാൾഡോ സജീവമായി ഉണ്ടായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിൽനിന്ന് ജോവോ ഫെലിക്സ് പന്ത് ഗോൾപോസ്റ്റിലേക്ക് ഫ്ലിക്ക് ചെയ്തു. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഉസ്ബെക്ക് ഗോൾകീപ്പർ അബ്ദു വോഹിദ് നെമാറ്റോവിന്റെ കൈകളിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറി.

തുടർന്ന് പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ 87-ാം മിനിറ്റിൽ അഞ്ചാം ഗോൾ നേടി പോർച്ചുഗൽ വിജയവും ഉസ്‌ബെക്കിസ്ഥാൻ പതനവും പൂർത്തിയാക്കി. വലതു വിങ്ങിൽ നിന്ന് നെൽസൺ സെമെഡോ നൽകിയ മനോഹരമായ ഒരു ക്രോസ് സ്വീകരിച്ച് ലിയാവോ ബോക്സിന്റെ മുകളിൽ നിന്ന് തൊടുത്ത ഷോട്ട് ഉസ്ബെക്ക് വലയുടെ മുകളിൽ ഇടത് മൂലയിലേക്ക് കയറി‍. ഇൻജറി ടൈമിന്റെ അവസാന സെക്കൻഡിൽ റൊണാൾഡോയ്ക്ക് വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോവുകയും റഫറി ഓഫ്‌സൈഡ് വിളിക്കുകയുമായിരുന്നു. പോർച്ചുഗലിന്റെ അവസാന ഗ്രൂപ്പ് മത്സരം ശനിയാഴ്ച കൊളംബിയക്കെതിരെയാണ്. കൊളംബിയ കഴിഞ്ഞ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ 3-1 ന് തോൽപ്പിച്ചിരുന്നു.

അതേസമയം ലോകകപ്പിൽ ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തോമസ് ടുഹേലിന്റെ പരിശീലനത്തിലിറങ്ങിയ ഇംഗ്ലണ്ടിന് ഘാനയുടെ കടുപ്പമേറിയ പ്രതിരോധക്കോട്ട തകർക്കാൻ സാധിച്ചില്ല. മത്സരത്തിലുടനീളം വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഇംഗ്ലീഷ് നിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചത്. ഘാനയുടെ ശക്തമായ ഡിഫൻസീവ് 'ലോ ബ്ലോക്ക്' മറികടക്കാൻ ഇംഗ്ലണ്ട് താരങ്ങൾ കടുത്ത പോരാട്ടം തന്നെ നടത്തി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചതാണെങ്കിലും നിർഭാഗ്യം വില്ലനാവുകയായിരുന്നു. കളി അവസാനിക്കാറായ ഘട്ടത്തിൽ നിക്കോ ഒറെയ്‌ലി തൊടുത്ത മനോഹരമായ ഹെഡ്ഡർ പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. പോസ്റ്റിലിടിച്ചു മടങ്ങിയ പന്ത് റീബൗണ്ടിലൂടെ ലഭിച്ച ഹാരി കെയ്ൻ ശക്തമായി അടിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ലഭിച്ച സുവർണ്ണാവസരം നഷ്ടമായി. കളിയിലുടനീളം ഒന്നിലധികം തവണ ഇരു ടീമിലെയും കളിക്കാർ തമ്മിൽ മൈതാനത്ത് കടുത്ത വാക്പോരിലും പ്രകോപനങ്ങളിലും ഏർപ്പട്ടു. പലപ്പോഴും കളിക്കാർ നിയന്ത്രണം വിട്ട് പെരുമാറി. മത്സരം സമനിലയിലായെങ്കിലും ലഭിച്ച ഓരോ പോയിന്റോടെയും ഇരു രാജ്യങ്ങളും ലോകകപ്പിന്റെ അടുത്ത ഘട്ടമായ നോക്കൗട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കാനായത് ഘാനയ്ക്ക് വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.

അതേസമയം ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടം മറികടന്നതിന് പിന്നാലെ വലിയ പ്രശംസകളാണ് ഫുട്ബോൾ ലോകത്ത് നിന്ന് മെസിക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ഡെക്ലൻ റൈസ്. മെസി ഈ പ്രായത്തിൽ ചെയ്യുന്ന കാര്യങ്ങൾ അവിശ്വസിനീയമാണെന്നും, ഫുട്ബോൾ ആരാധകൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും മെസ്സിയുടെ കളി കാണുന്നത് ആനന്ദമാണെന്നാണ് ഡെക്ലൻ റൈസ് പറയുന്നത്.

"നമ്മൾ ഇപ്പോൾ കാണുന്ന കാര്യങ്ങൾ വളരെ സവിശേഷമാണ്. ഈ പ്രായത്തിൽ മെസി ചെയ്യുന്നത് അവിശ്വസനീയമാണ്. ഒരു ഫുട്ബോൾ ആരാധകൻ എന്ന നിലയിലും,ഒരു ഫുട്ബോൾ കളിക്കാരൻ എന്ന നിലയിലും അദ്ദേഹത്തെ കാണുന്നത് അവിശ്വസനീയമായ ആനന്ദമാണ്." ഡെക്ലൻ റൈസ് പറയുന്നു.

പതിനാറ് ഗോളുകൾ നേടിയ ക്ലോസെയുടെ റെക്കോർഡ് ആണ് മെസ്സി തകർത്തത്. പതിനെട്ട് ഗോളുകളോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തിയ മെസിക്ക് പിന്നാലെ എംബാപെയും ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. രണ്ട് കളികളിൽ നിന്നും അഞ്ച് ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ മെസി ഇത്തവണയും മുന്നിൽ. അതേസമയം ഇന്ന് ഓസ്ട്രിയയെ തോൽപ്പിച്ചതോടെ നോക്കൗട്ട് റൗണ്ടിൽ എത്തിയിരിക്കുകയാണ് അർജന്റീന. നിലവിലെ കണക്കുകൾ അനുസരിച്ച് രണ്ടാം റൗണ്ടിൽ ഉറുഗ്വായ് അല്ലെങ്കിൽ സ്‌പെയിൻ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ എന്നാണ് റിപ്പോർട്ടുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (7 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (26 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (43 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends