സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്

കേരളത്തിൽ രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 255 കുറഞ്ഞ് 12,845 രൂപയും പവന് 2,040 കുറഞ്ഞ് 1,02,760 രൂപയുമാണ് ഇന്നത്തെ (25/06/2026) വില.
വെള്ളിവിലയിലും റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപയും കിലോക്ക് 10000 രൂപയും കുറഞ്ഞു. 235 രൂപയാണ് ഗ്രാം വില.
രണ്ടു ദിവസമായി രണ്ടുതവണ വീതമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 155രൂപ കുറഞ്ഞു.
13,100രൂപയും പവന് 1,04,800 രൂപയുമായിരു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള നിരക്ക്. ബുധനാഴ്ച ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. 1,06,040 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില. കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്.
ശനിയാഴ്ച ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് വർദ്ധിച്ചത്.
https://www.facebook.com/Malayalivartha
























