ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം , സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കഴക്കൂട്ടത്തുവച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്. സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും ബുധനാഴ്ച രാവിലെ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.
https://www.facebook.com/Malayalivartha























