Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിക്കെതിരായ ടെസ് ജോസഫിന്റെ ആരോപണം തെറ്റിദ്ധാരണയെന്ന് മുകേഷ്, ആ കുട്ടിയെ ഓര്‍മ്മയില്ല, ഫോണിലൂടെ സംസാരിച്ചത് ഞാനാണെന്ന് എന്താണ് ഉറപ്പ്, അവിടെ വേറെ മുകേഷ് കുമാര്‍ ഉണ്ടായിരുന്നിരിക്കാം, നിയമനടപടികള്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷമെന്നും താരം

10 OCTOBER 2018 03:00 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരായ മീ ടൂ ക്യാമ്പയിന്‍ തെറ്റിദ്ധാരണയാണെന്ന് നടന്‍ മുകേഷ്. ആ പെണ്‍കുട്ടിയെ കണ്ടതായി ഓര്‍മയില്ല. ഫോണ്‍ വിളിച്ചത് മറ്റാരെങ്കിലുമാകാം. അവിടെ വേറെ മുകേഷ് കുമാര്‍ ഉണ്ടായിരുന്നിരിക്കാം. ലേ മെറിഡിയന്‍ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ക്രൂവിനും അവിടെയാണ് താമസം ഒരുക്കിയിരുന്നതെന്ന് അറിയില്ല. എത്ര ഓര്‍ത്തിട്ടും ടെസ് ജോസഫിനെ ഓര്‍മ്മ വരുന്നില്ല. ഡെറിക് ഒബ്‌റെയിനോട് പരാതി പറഞ്ഞെന്ന് പറയുന്നത് വിശ്വസിക്കുന്നില്ല.

ടി.വി ഷോയില്‍ എന്റെ ഗുരുവാണ് അദ്ദേഹം. ആദ്യ ഷോ സംവിധാനം ചെയ്തത് അദ്ദേഹമാണ്. മികച്ച പിന്തുണയാണ് നല്‍കിയത്. ആ ഷോയ്ക്ക് ശേഷം പത്ത് വര്‍ഷം മുമ്പ് ഡെറിക് കൊച്ചിയില്‍ ഡിസ്‌ക്കവറി ചാനലിന് വേണ്ടി ഒരുപരിപാട് നടത്താന്‍ എത്തിയിരുന്നു. അന്ന് എന്നെ വിളിച്ച് അവിടേക്ക് വരാമോ എന്ന് ചോദിച്ചു. കേരളത്തില്‍ എനിക്കാകെയുള്ള സുഹൃത്താണെന്നാണ് അന്ന് പറഞ്ഞത്. ടെസ് ജോസഫ് ആരോപിക്കുന്നത് പോലെ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സൂചിപ്പിച്ചേനേ എന്നും മുകേഷ് വ്യക്തമാക്കി.

ടെസ് ജോസഫ് തന്നെ തെറ്റിദ്ധരിച്ചതാണ്. തന്റെ ആരോപണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.എന്നിട്ടും എനിക്കെതിരെ തിരിയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ ഒരു പരിപാടിയില്‍ ഇരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി വിളിച്ച് ടെസ് ജോസഫ് ഉന്നയിച്ച ആരോപണത്തെ കുറിച്ച് ചോദിച്ചു, സൗഹൃദസംഭാഷണം എന്ന നിലയില്‍ അതിന് മറുപടി നല്‍കി, അത് പ്രതികരണമായിരുന്നില്ലെന്നും മുകേഷ് വ്യക്തമാക്കി. മീ ടൂ ക്യാമ്പയിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നയാളാണ് ഞാന്‍. എന്റേത് കലാകുടുംബമാണ്. പണ്ട് കാലത്ത് കലാരംഗത്ത് ലിംഗവ്യത്യാസം ഉണ്ടായിരുന്നു. ഇന്നതില്ല. ഇന്ന് അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പെണ്‍കുട്ടികള്‍ ധൈര്യമായി മുന്നോട്ട് വരണമെന്നും മുകേഷ് ആവശ്യപ്പെട്ടു.

താനിപ്പോള്‍ സെല്‍ മീ ദ ആന്‍സര്‍ എന്നൊരു ടി.വി ഷോ ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രളയദുരിതത്തില്‍ പെട്ടവരെ സഹായിക്കാനാണ് അതിന്റെ പ്രധാന ലക്ഷ്യം. അത് കൂടി മുഖവിലയ്‌ക്കെടുക്കണമെന്നും മുകേഷ് ഓര്‍മ്മിപ്പിച്ചു. ഫോണിലൂടെ രാത്രി മുഴുവന്‍ ശല്യപ്പെടുത്തിയെന്നാണ് പറയുന്നത്. അത് ഞാനാണെന്ന് എങ്ങനെ പറയാനാകുമെന്നും മുകേഷ് ചോദിച്ചു. ടെസിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അക്കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കൊല്ലം എം.എല്‍.എ വ്യക്തമാക്കി. 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends