ഏഴുപേര്‍ ചേര്‍ന്ന് സെവന്‍സ് കളിക്കാന്‍ ബൂട്ട് കെട്ടുന്നതാണോ? സിപിഐ ജാഥയെ പരിഹസിച്ച് പി.ജയരാജന്റെ മകൻ: പാര്‍ട്ടിയെ തൊട്ടുകളിച്ചതോടെ സൈബര്‍ പോരാളികള്‍ തിരിച്ചടിച്ചത് ഇങ്ങനെ...

സിപിഐയുടെ കാല്‍നടയാത്രയെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. സിപിഐയുടെ കാല്‍നടയാത്രയിലെ ജനപങ്കാളിത്തത്തെ കളിയാക്കിയാണ് ജെയിന്‍ ഫെയ്സ്ബുക്കില്‍ ചിത്രം പങ്കുവച്ചത്. പിണറായിലേക്കുള്ള യാത്രാമധ്യേ കാപ്പുമ്മല്‍വെച്ച് സിപിഐ നേതാവ് ആകാശത്തേക്ക് നോക്കി പ്രസംഗിക്കുന്നത് കണ്ടുവെന്ന് പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഏഴുപേര്‍ചേര്‍ന്ന് സെവന്‍സ് കളിക്കാന്‍ ബൂട്ട് കെട്ടുന്നതാണെന്ന് സംശയിച്ചതായും പരിഹാസമുണ്ട്. കാല്‍നട ജാഥയ്ക്ക് അഭിവാദ്യവും ജെയിന്‍ അര്‍പ്പിച്ചു.
പാര്‍ട്ടിയെ പരിഹസിച്ചതോടെ എഐവൈഎഫ് പ്രവര്‍ത്തകരും സിപിഐ പ്രവര്‍ത്തകരും രംഗത്തെത്തി. സിപിഎമ്മിന്റെ ആളൊഴിഞ്ഞ സമ്മേളന വേദികളുടെ ദൃശ്യങ്ങള്‍ കമന്റിട്ടാണ് സിപിഐ സൈബര്‍ പോരാളികള്‍ തിരിച്ചടിച്ചത്. നൂറ് കണക്കിനാളുകള്‍ പങ്കെടുക്കുന്ന സിപിഐയുടെ കാല്‍നട ജാഥയുടെ ദൃശ്യങ്ങളും കമന്റ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























