Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്തലഹരിയില്‍ ജനസഹസ്രങ്ങള്‍ ഒന്നിച്ചു, കേരളം നിശ്ചലമായി, പലയിടത്തും സംഘര്‍ഷം, ശബരിമല കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു... പ്രതിഷേധങ്ങള്‍ക്ക് പിന്തുണയേറുന്നു... പിന്നോട്ടില്ലാതെ സര്‍ക്കാര്‍

10 OCTOBER 2018 03:17 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനായി ഭക്തലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ കേരളം സ്തംഭിച്ചു. ബന്ദിനും ഹര്‍ത്താലിനും സമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്തുടനീളം നിലനില്‍ക്കുന്നത്. കാസര്‍കോട് മുതല്‍ പാറശാല വരെ ലക്ഷോപലക്ഷം ഭക്തരാണ് യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നാമജനയാത്ര നടത്തുന്നത്. മൂവാറ്റുപുഴയിലും നിലയ്ക്കലും മറ്റ് ചിലയിടങ്ങലും സംഘര്‍ഷമുണ്ടായി. എന്നാല്‍ പൊലീസ് സംയമനം പാലിച്ചു. എല്ലായിടങ്ങളിലും ഭക്തകളാണ് കൂടുതല്‍ എത്തിയരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കേരളം ഇതിന് മുമ്പ് ഇങ്ങിനെയൊരു സമരത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. കാരണം ഒരു പ്രദേശം കേന്ദ്രീകരിച്ചല്ല പ്രതിഷേധാഗ്നി ഉയരുന്നത്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുണ്ട്. സമരത്തെ സംയമനമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

എന്‍.ഡി.എയുടെ നേതൃത്വത്തില്‍ പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ശബരിമലരക്ഷാ യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം കൊണ്ട് മാര്‍ച്ച് തലസ്ഥാനത്തെത്തും. ഈ ദിവസങ്ങളിലെല്ലാം എം.സി റോഡില്‍ ഭക്തലക്ഷങ്ങള്‍ അണിനിരക്കും. അതോടെ ഗതാഗതം താറുമാറാകും. തിരുവനന്തപുരത്ത് പലയിടത്താണ് ഭക്തര്‍ പ്രതിഷേധിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് ശശികല ടീച്ചറുടെ നേതൃത്വത്തില്‍ കേശവദാസപുരത്തായിരുന്നു പ്രതിഷേധം നടത്തിയത്. എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. 

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിവിധ ഹൈന്ദവ സംഘടനകള്‍ ദേശീയ പാത ഉപരോധിച്ചു. തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ഭക്തര്‍ കരിങ്കൊടി കാണിച്ചു. അഖിലഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടക്കുന്നുണ്ട്. കോടതി വിധിക്കെതിരെ ഒരു കോടി പേരുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് കൈമാറാനാണ് ഇവരുടെ നീക്കം. തൃശൂരില്‍ ഭക്തര്‍ ദേശീയപാത ഉപരോധിച്ചു. ഭക്തരോട് ഗതാഗത തടസം സൃഷ്ടിക്കരുതെന്നും വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്നും പൊലീസ് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ചില സ്ഥലങ്ങളില്‍ പ്രതിഷേധ സ്ഥലങ്ങളിലേക്ക് പൊലീസിന് ചെല്ലാനാവാത്ത സ്ഥിതിയും ഉണ്ടായി. കോഴിക്കോടും വലിയ എതിര്‍പ്പാണ് ഉയര്‍ന്ന് വരുന്നത്. 

എന്‍.ഡി.എയുടെ മാര്‍ച്ച് സജ്ജീവമാകുന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകും. ഇതിനെ എങ്ങനെ തരണം ചെയ്യുമെന്ന് സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല. കോടതിവിധി നടപ്പാക്കുമെന്ന നിലപാടില്‍ നിന്ന് പിന്‍മാറാനും തയ്യാറായിട്ടില്ല. റിവ്യൂഹര്‍ജി പരിഗണിക്കാന്‍ ഉടന്‍ പറ്റില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ എന്താകും സ്ഥിതിയെന്ന് ഒരെത്തും പിടിയുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends