ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നു; വിശ്വാസികളെ രംഗത്തിറക്കി അമ്പലങ്ങളില്‍ പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വിധിക്ക് പിന്നില്‍ ആര്‍എസ്എസ് കടകംപള്ളി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളുമായി സര്‍ക്കാര്‍ തര്‍ക്കത്തിനില്ലെന്നും അവരുടെ വികാരങ്ങള്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണു ശരി. വിശ്വാസികളെ രംഗത്തിറക്കി അമ്പലങ്ങളില്‍ പ്രശ്‌നമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു
ആര്‍എസ്എസ്സിന്റെ വനിതാ വിഭാഗമാണ് വിഷയത്തില്‍ വിധി നേടിയെടുത്തത്. അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണ്12 വര്‍ഷം ഇതിനായി കേസ് നടത്തിയത്. അനുകൂല വിധി സമ്പാദിച്ചശേഷം ജനങ്ങളെ തെരുവിലിറക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ശരിയല്ല. വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബിജെപിയാണെന്നും കടകംപള്ളി പറഞ്ഞു.
വിധി നടപ്പാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ദേവസ്വം മന്ത്രി. പുനഃപ്പരിശോധനാ ഹരജിയില്‍ വിധി വരുന്നത് വരെ പ്രതിഷേധം നിര്‍ത്തി വെക്കണമെന്നും മന്ത്രി വ്യക്തമാക്കി .
https://www.facebook.com/Malayalivartha























