വിമോചന സമരകാലത്ത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ മുങ്ങിത്താണപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് അയ്യപ്പനെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം ചീറ്റിപ്പോയിരുന്നു, ആ സംഭവം അഡ്വ. ജയശങ്കര്‍ പറയുന്നു

വിമോചന സമരകാലത്ത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ മുങ്ങിത്താണപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് അയ്യപ്പനെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം ചീറ്റിപ്പോയിരുന്നു. അക്കഥ അഡ്വ. ജയശങ്കര്‍ കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിധിച്ചപ്പോള്‍ മറ്റൊരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതിനിടയിലാണ് പഴയ സംഭവം പറയുന്നത്.
ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ ബില്ലിനെതിരെ ക്രിസ്ത്യാനികള്‍ സമരം കത്തിച്ചപ്പോള്‍ ഹിന്ദുക്കളുടെ പിന്തുണ നേടുക എന്ന ഉദ്ദേശത്തോടെ ശബരിമല തീവെപ്പു കേസിലെ അമ്പേഷണ റിപ്പോര്‍ട്ട് ഇ.എം.എസ് സര്‍ക്കാര്‍ 1957 ഡിസംബര്‍ 12 ന് പ്രസിദ്ധീകരിച്ചു. 1950 ലെ പറവൂര്‍ ടി.കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ശബരിമല അമ്പലം കത്തിനശിച്ചത്. ക്രിസ്ത്യാനികളാണ് ക്ഷേത്രം തീവെച്ച് നശിപ്പിച്ചതെന്ന് അക്കാലത്ത് വ്യാപക പ്രചരണമുണ്ടായിരുന്നു. മന്നത്ത് പത്മനാഭനും കൂട്ടരും കോണ്‍ഗ്രസിനെതിരെ ഈ വിഷയം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
തീവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി ഐ ജി കേശവമേനോനെ നിയമിച്ചു. അദ്ദേഹം കൃത്യ സമയ പരിധിക്കുള്ളില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പക്ഷേ അന്നത്തെ മന്ത്രിസഭ റിപ്പോര്‍ട്ടില്‍ നടപടിയൊന്നും എടുത്തില്ല പിന്നീട് വന്ന സി കേശവനോ, എ ജെ ജോണോ, പട്ടമോ, പനമ്പള്ളിയോ റിപ്പോര്‍ട്ട് പൊടി തട്ടി എടുത്തില്ല. പക്ഷേ, ഏഴ് വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന സന്ദര്‍ഭത്തില്‍ ശബരിമല ക്ഷേത്രം തീവെപ്പ് റിപ്പോര്‍ട്ട് എടുത്ത് പുറത്തിടാന്‍ തീരുമാനിച്ചു.
ഈ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിന് തീവെച്ചതാരെന്ന കാര്യത്തില്‍ ഖണ്ഡിതമായ നിഗമനങ്ങളോ കണ്ടെത്തെലോ ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന് കമ്മീഷന്‍ എത്തിച്ചേര്‍ന്നിരുന്നു. സംശയമുള്ള കുറെ ക്രിസ്ത്യാനികളുടെ പേരു വിവരവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വെറുതെ ഇത് പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നടത്തുന്ന കത്തോലിക്കരെ നിശബ്ദരാക്കുക, ഒപ്പം സര്‍ക്കാരിനെതിരെ തിരിഞ്ഞു നില്ക്കുന്ന ഹിന്ദുക്കളെ, പ്രത്യേകിച്ച് മന്നത്തിനേയും ശങ്കറിനേയും കത്തോലിക്കര്‍ക്കെതിരെ തിരിച്ചുവിടുക എന്നതായിരുന്നു നമ്പൂതിരിപ്പാടിന്റെ ഗുഢ ലക്ഷ്യം. ഹീനമായ ജാതിക്കളി നടത്തിയെന്നര്‍ത്ഥം. കാര്‍ഷികബന്ധ ബില്ല് അവതരിപ്പിക്കുമ്പോള്‍ മന്നത്തിനെ നിശബ്ദനാക്കാനായിരുന്നു അയ്യപ്പനെ കൂട്ടുപിടിച്ചത്. മന്നം പക്ഷേ, നമ്പൂതിരിപ്പാടിന്റെ ചൂണ്ടയില്‍ കൊത്തിയില്ല കാര്‍ഷിക ബന്ധ ബില്ലിനെതിരെ മന്നം സജീവ മാ യി രംഗത്തിറങ്ങി , ഒടുവിലത് വിമോചന സമരത്തിലേക്കെത്തി. മന്ത്രിസഭ പിരിച്ചുവിട്ടു.

https://www.facebook.com/Malayalivartha
























