Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും; ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളു; ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ...സ്വാമിയെ ശരണമയ്യപ്പ; ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ വാക്കുകൾ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

10 OCTOBER 2018 05:34 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി കേരളത്തിൽ വളരെയേറെ പ്രകമ്പങ്ങൾ സൃഷ്ടിച്ചിരിക്കുന്ന ഒന്നാണ്. നിരവധിപേർ വിധിയെ അനുകൂലിച്ചു പ്രതികൂലിച്ചും രംഗത്തെത്തുകയുമുണ്ടായി. അതേസമയം സ്ത്രീപ്രവേശന വിഷയത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോടതി വിധിയെ സ്വാഗതം ചെയ്യുകയോ എതിർക്കുകയോ ആദ്ദേഹം ചെയ്തിട്ടില്ല. എന്നാൽ അയ്യപ്പ ഭക്തനായ യേശുദാസ് തന്റെ പ്രതികരണം പ്രായത്തെ പറയുകയാണ്.

ഇത്തവണ സൂര്യ ഫെസ്റ്റിവലില്‍ യേശുദാസ് പാടിയത് ശബരിമല ശാസ്താവിന് വേണ്ടിയാണ്. ശബരിമലയിലിരിക്കുന്നത് ധര്‍മ്മ ശാസ്താവാണ്, ധര്‍മ്മമെ അവിടെ നടക്കുകയുള്ളുവെന്ന് അദ്ദേഹം സദസില്‍ ഓര്‍മ്മിപ്പിച്ചു. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും.

ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളു. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ..സ്വാമിയെ ശരണമയ്യപ്പ എന്ന ശരണം വിളിയോടെ അദ്ദേഹം സദസിനോട് വിശദീകരിച്ചു. അതേസമയം സ്വന്തം പിതാവ് രഹസ്യമായി 41ദിവസം കഠിന വൃതമെടുത്ത് ശബരിമലയില്‍ പോയ കാര്യവും സ്വന്തമായി അയ്യപ്പസ്വാമിയെ കാണാന്‍ പോയ കാര്യവും യേശുദാസ് പറഞ്ഞു.

സ്വകുടുംബം അയ്യപ്പന്റെ കാന്തവലയത്തില്‍ പെട്ടുകിടക്കുകയാണെന്നും ഹരിവരാസനം പാടാന്‍ ഇടയായ സാഹചര്യവും ഗാനഗന്ധര്‍വന്‍ വിവരിച്ചു.

യേശുദാസിന്റെ വാക്കുകളിങ്ങനെ.....

രണ്ട് വര്‍ഷം മുമ്ബാണ് അച്ഛനെ കുറിച്ച്‌ സുഹൃത്ത് പുസ്തകം എഴുതിയത്. അതില്‍ 1947ല്‍ അച്ഛന്‍ വൃതം നോക്കി ശബരിമലയില്‍ പോയതിനെ കുറിച്ച്‌ പറയുന്നുണ്ട്. അമ്മ പോലും അറിയാതെയായിരുന്നു അത്.

പുസ്തകം വായിച്ചപ്പോഴാണ് ഇതേ കുറിച്ച്‌ ഞങ്ങള്‍ അറിയുന്നത്. പിന്നെ പത്തുകൊല്ലം കഴിഞ്ഞ് പൂര്‍ണ്ണത്രയീശ്വര ക്ഷേത്രത്തില്‍ ഞാന്‍ സുഹൃത്തുമൊത്ത് മധുര മണി അയ്യരുടെ കച്ചേരി കേള്‍ക്കാന്‍ പോയി. അമ്ബലത്തിന് അകത്ത് കയറി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നിന്ന് കേള്‍ക്കുമ്ബോള്‍ മറ്റൊരു ശബ്ദം ഉയര്‍ന്നു കേട്ടു. സ്വാമിയേ അയ്യപ്പാ. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അതിനേ കുറിച്ച്‌ ചോദിച്ചു.

അയ്യപ്പക്ഷേത്രത്തില്‍ പോയി വരുന്നവരാണ് ഇതെന്ന് കൂട്ടുകാരന്‍ പറഞ്ഞു. മല ഇറങ്ങി എത്തിയ ശേഷം മാല ഊരുന്നതിന് മുമ്ബ് ക്ഷേത്രത്തില്‍ വന്നതാണ് അവരെന്നും പറഞ്ഞു. പൂര്‍ണ്ണത്രയേശരീക്ഷേത്രത്തില്‍ കയറി കച്ചേരി കേള്‍ക്കാനാവാത്ത വേദനയില്‍ നിന്ന ഞാന്‍ എല്ലാ വേദനയും ഉള്ളിലൊതുക്കി ഈ അയ്യപ്പക്ഷേത്രത്തില്‍ എനിക്ക് പോകാനാകുമോ എന്ന് ചോദിച്ചു. നമുക്ക് നോക്കാമെന്ന് കൂട്ടുകാരന്‍ മറുപടിയും നല്‍കി.

അന്ന് ദേവസ്വം ബോര്‍ഡില്ല. അയ്യപ്പ സേവാ സമാജത്തിന് ദര്‍ശനത്തിന് അനുവാദം ചോദിച്ച്‌ കത്ത് നല്‍കി. ഇരുമുടിയുമായി ഭക്തിയോടെ എത്തുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ കയറാമെന്ന മറുപടിയും കിട്ടി. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം പാടിയ ആദ്യ വ്യക്തി. പിന്നീട് എന്നെ കൊണ്ട് ഹരിവരാസനവും പാടിച്ചു.

ഇതൊക്കെ സാധിച്ചത് കൈക്കൂലിയൊന്നും കൊടുത്തല്ല. ഏഴ് വര്‍ഷമായി അയ്യപ്പന്റെ കാന്തിക വലയത്തിലാണ് കഴിയുന്നത്. എന്ത് സംഭവിച്ചാലും ആ കാന്തവലയത്തില്‍ കഴിയും. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രം. എന്റെ കൊച്ചു മകള്‍ ഉത്രം. എന്റെ അനിയന്റെ നക്ഷത്രം ഉത്രം.ഇതില്‍ അപ്പുറം എന്ത് വേണമെന്നും യേശുദാസ് ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (32 minutes ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (32 minutes ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (38 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (49 minutes ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (54 minutes ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (1 hour ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (1 hour ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (1 hour ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (1 hour ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (2 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (3 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends