തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കുകൾക്ക് പരിഹാരം; സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി പ്രക്ഷോഭങ്ങൾ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേരള പോലീസ്

തലസ്ഥാന നഗരിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രക്ഷോഭങ്ങൾ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് മുന്നറിയിപ്പ് നല്കി. റോഡ് ഉപരോധം പോലുള്ള സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
നഗരത്തിൽ വര്‍ധിച്ചുവരുന്ന ട്രാഫിക് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ മാത്രമാണ് പ്രകടനങ്ങള്‍ക്കും ജാഥകള്‍ക്കും പോലീസ് അനുമതി നല്‍കുന്നത്. ഈ സമയക്രമം തെറ്റിക്കുന്നവര്ക്കെതിരെയും കേസ് എടുക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്കി.
പ്രകടനങ്ങളും ജാഥകളും ധര്‍ണകളും നടത്താന്‍ സിറ്റി പോലീസിന്റെ പ്രത്യേക അനുവാദം മുന്‍കൂട്ടി വാങ്ങണം. റോഡ് മുഴുവനായി കൈയടക്കി ജാഥകളും പ്രകടനങ്ങളും നടത്തുവാന്‍ പാടുള്ളതല്ല. ജാഥ നടത്തുന്ന റോഡുകളില്‍ വാഹനങ്ങള്‍ക്ക് ഒരുതരത്തിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. മറ്റ് പ്രധാന റോഡുകളിലും പാര്‍ക്കിംഗിന് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























