കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത; അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പ്

അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്ടോബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്ട്രോള് റൂമിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണിത്.
അതേസമയം, വടക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തിത് ലി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഒഡിഷയിലെ ഗോപാല്‍പൂരിന് ഏകദേശം 530 കിലോ മീറ്റര്‍ തെക്ക് കിഴക്കായും, ആന്ധ്രാപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റര്‍ കിഴക്ക് -തെക്ക് കിഴക്കായുമാണ് ന്യൂനമര്‍ദം നിലകൊള്ളുന്നത്. വ്യാഴാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശിന്റെ തീരങ്ങളായ ഗോപാല്‍പൂരിനും, കലിംഗപട്ടണത്തിനും മധ്യേ കരയ്ക്ക് കയറും.
ഇതിന്റെ ഭാഗമായി അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഒഡിഷയിലെയും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ ജില്ലകളിലും പല സ്ഥലങ്ങളിലും മഴയുണ്ടാകും. കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























