ശബരിമലയില്‍ വനഭൂമി ദുരുപയോഗം ചെയ്തോയെന്നു നേരിട്ടു പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം; ഉന്നതാധികാര സമിതി ഈ മാസം 25-നുശേഷം ശബരിമല സന്ദര്‍ശിക്കും

തീര്‍ഥാടനകേന്ദ്രമായ ശബരിമലയില്‍ വനഭൂമി ദുരുപയോഗം ചെയ്തോയെന്നു നേരിട്ടു പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ മാസം 25-നുശേഷം ശബരിമല സന്ദര്‍ശിക്കും.
സന്നിധാനത്ത് നടത്തിയ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചാണെന്നാണു പരാതി. ആരോപണത്തില്‍ കേന്ദ്ര ഉന്നതാധികാര സമിതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. എന്നാല്‍ അനധികൃത നിര്‍മാണങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. അതേസമയം, അനധികൃത നിര്‍മാണം നടന്നതായി സംസ്ഥാന ചീഫ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















