വിവാഹാഘോഷം അതിരുകടന്നു; കെട്ടിയ പെണ്ണ് കാണ്‍കെ നടുറോഡില്‍ തുണിയഴിച്ച് വരന്റെ പേക്കൂത്ത്

പലപ്പോഴും ആഘോഷമെന്ന പേരിലെ കോമാളിത്തരം അതിരുകടക്കാറുമുണ്ട്. പലപ്പോഴും ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഭൂരിഭാഗവും വരന്റെ സുഹൃത്തുക്കള്‍ നല്‍കുന്ന പണിയായിരിക്കും. ഇത് പഴയ തലമുറയ്ക്ക് അത്ര രസിച്ചെന്ന് വരില്ല. പക്ഷെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവാഹാഘോഷം ന്യൂ ജനറഷനും ബോധിച്ചിട്ടില്ല.
കല്യാണം കഴിഞ്ഞ് ഇറങ്ങിയ വരനെയും,വധുവിനെയും പെട്ടിയോട്ടയില്‍ കയറ്റിയാണ് സുഹൃത്തുക്കള്‍ കൊണ്ടുപോയത്. പച്ചയും വെള്ളയും നിറഞ്ഞ പെട്ടിയോട്ടോയുടെ പിന്നില്‍ ഇരുവരെയും നിര്‍ത്തി, ശബ്ദത്തില്‍ വെച്ച പാട്ടിനകമ്പടിയോടെയാണ് സുഹൃത്തുക്കൾ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്. സുഹൃത്തുക്കളുടെ ആരവത്തിൽ കൺഡ്രോൾ പോയ വരൻ പാട്ടിനൊത്ത് തുള്ളാൻ തുടങ്ങി,പിന്നീട് ഷർട്ട് അഴിച്ചുള്ള പ്രകടനമായി.
എന്നാല്‍ അപ്രതീക്ഷിതമായി മുണ്ടും ഊരി പോയി.
ഊരിപോയ മുണ്ട് വീണ്ടും ഉടുക്കാമായിരുന്നെങ്കിലും മുണ്ട് തോളത്തിട്ട് തുള്ളുകയാണ് വരന്‍ ചെയ്തത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനത്തിനാണ് ഇടയൊരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























