വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തിൽ വീണ് 14 വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു.. നെല്ലാനി സ്വദേശി എയ്ഞ്ചലോയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എയ്ഞ്ചലോയ്ക്ക് പനിയും ജലദോഷവുമുണ്ടായിരുന്നു. ഇതിനിടെ കുട്ടി പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിച്ചു. അബദ്ധത്തിൽ പാത്രം വീണ് പൊള്ളലേൽക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അച്ഛനും മുത്തശ്ശിയും വീടിന് സമീപത്തുണ്ടായിരുന്നു.
പനി, ജലദോഷം, ചുമ തുടങ്ങി എന്ത് പ്രശ്നം വന്നാലും പലരും ആവി പിടിക്കാറുണ്ട്. ആവി പിടിക്കുന്ന മെഷനീൽ നിന്നോ അല്ലെങ്കിൽ അടുപ്പിൽ വെള്ളം വച്ച് തിളപ്പിച്ചോ ആണ് പലരും ആവി പിടിക്കുന്നത്. ആവി പിടിക്കുന്നത് രോഗത്തിൽ നിന്ന് പൂർണ മുക്തി നൽകില്ലെങ്കിലും ചെറിയൊരു ആശ്വാസം കിട്ടാൻ സഹായകമാകുമിത്.
പക്ഷെ ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഒരിക്കലും കുട്ടികളെ ഒറ്റയ്ക്ക് ആവി പിടിക്കാൻ അനുവദിക്കരുത്. പൊള്ളലുകൾ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂട് വെള്ളം വീണ് പൊള്ളുന്നതിനെക്കാൾ കൂടുതൽ ആഴത്തിൽ പൊള്ളുന്നത് ഒരു പക്ഷെ ആവി തട്ടുമ്പോഴായിരിക്കാം. അതുകെണ്ട് തന്നെ കുട്ടികൾ ആവി പിടിക്കുമ്പോൾ മാതാപിതാക്കൾ കൂടെ ഇരിക്കാൻ ശ്രമിക്കണമെന്ന് ഡോക്ടർ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























