ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..

ആരോടും പരിഭവമില്ല ഒടുവിൽ ആരോടും പറയാതെ യാത്രയായി. കൂട്ടിന് ആരുമില്ലാത്ത ഏകാന്ത ജീവിതത്തിലും നാടിന്റെ സ്‌നേഹം ഒരു കറപോലും പുരളാതെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ശശിയേട്ടന്‍ ഓര്‍മ്മയായി. ഇടുക്കി രാജാക്കാട് ടൗണിന്റെ സ്വന്തം ശശിയേട്ടന്‍ യാത്രയായപ്പോള്‍, അദ്ദേഹം ദീര്‍ഘകാലം താമസിച്ചിരുന്ന ആ കൊച്ചുമുറിയില്‍ അവശേഷിപ്പിച്ചു പോയത് നാട്ടുകാരുടെ കണ്ണ് നനയിക്കുന്ന വലിയൊരു കാഴ്ചയായിരുന്നു.മരണശേഷം ഇദ്ദേഹം താമസിച്ചിരുന്ന മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.
കുടുംബമോ മറ്റ് ബന്ധുക്കളോ ആരുമില്ലാതിരുന്ന ശശി, രാജാക്കാട് ടൗണിലെ ഒരു കെട്ടിടത്തിലെ ചെറിയൊരു ഒറ്റമുറിയിലായിരുന്നു വര്‍ഷങ്ങളായി കഴിഞ്ഞുകൂടിയിരുന്നത്.ടൗണിലുള്ള എല്ലാവര്‍ക്കും ശശിയേട്ടന്‍ പ്രിയങ്കരനായിരുന്നു. ആരുടേയും മുന്നില്‍ കൈ നീട്ടാനോ യാചിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. നാട്ടുകാരില്‍ ചിലര്‍ സ്‌നേഹത്തോടെ നല്‍കുന്ന ഭക്ഷണം മാത്രം കഴിച്ച്, യാതൊരുവിധ ആഡംബരങ്ങളോ അനാവശ്യ ചെലവുകളോ ഇല്ലാതെയായിരുന്നു ആ ജീവിതം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്നപ്പോഴും ആരോടും പരിഭവമില്ലാതെ അദ്ദേഹം ആ മുറിയില്‍ ഒതുങ്ങിക്കൂടി.
ആരോടും ഒന്നിനും യാചിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.ഒടുവില്‍ കഴിഞ്ഞദിവസം ശശിയേട്ടന്‍ ഈ ലോകത്തോട് വിടപറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു.ശശിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും സമീപത്തെ ജ്വല്ലറി വ്യാപാരിയുമായ തങ്കച്ചന്‍ മുറി വൃത്തിയാക്കാനായി അകത്തുകയറിയപ്പോഴാണ് ആ കാഴ്ച കണ്ടത്. മുറിയുടെ ഒരു കോണില്‍ കിടന്നിരുന്ന ഒരു പഴയ തുണിക്കവര്‍ തങ്കച്ചന്റെ ശ്രദ്ധയില്‍പ്പെട്ടു.
വെറുതെ അതൊന്ന് തുറന്നുനോക്കിയ തങ്കച്ചന്‍ കാണുന്നത് നോട്ടുകെട്ടുകളാണ്!ഉടന്‍ തന്നെ ആ കവറുമായി തന്റെ ജ്വല്ലറിയിലെത്തി ജീവനക്കാരെക്കൂട്ടി പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ തങ്കച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടുപോയി. 1,15,751 രൂപയാണ് ആ പഴയ തുണിക്കവറിനുള്ളില്‍ ശശിയേട്ടന്‍ കാത്തുസൂക്ഷിച്ചിരുന്നത്!വര്‍ഷങ്ങളായി രാജാക്കാട്ടുകാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തിന്റെ കൈകളില്‍ വച്ചുനീട്ടിയ പണമായിരുന്നു അത്.
ആ തുകയില്‍ നിന്ന് മരുന്നിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രമുള്ള ചെറിയൊരു പങ്ക് ഉപയോഗിച്ച ശേഷം ബാക്കി തുക മുഴുവന്‍ അദ്ദേഹം ഈ കവറില്‍ കരുതിവെക്കുകയായിരുന്നു. വലിയ നോട്ടുകൾ വരെ കുറവാണ്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റെയും നോട്ടുകളുണ്ടെങ്കിലും അമ്പതിന്റേയും നൂറിന്റെയും പത്തും ഇരുപതുമായാണ കൂടുതലും.തനിക്ക് നാട് നല്‍കിയ സ്‌നേഹം മുഴുവന്‍ ഒരു രൂപ പോലും ചോര്‍ന്നുപോകാതെ തിരികെ നല്‍കിയാണ് ആ പാവം മനുഷ്യന്‍ മണ്‍മറഞ്ഞുപോയത്.
https://www.facebook.com/Malayalivartha
























