ലയണല്‍ മെസിക്ക് ലോക റെക്കോഡ്

ഓസ്ട്രിയക്ക് എതിരായ മത്സരത്തില്‍ 38ം മിനിറ്റില്‍ നായകന്‍ ലയണല്‍ മെസി നേടിയ ഗോളില്‍ ചരിത്രം കുറിച്ചു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും മെസി സ്വന്തം പേരിലാക്കി. ജര്‍മനിയുടെ മിറാസ്ലോവ് ക്ലോസയുടെ (16) റെക്കോഡ് ആണ് മറികടന്നത്. ഈ ലോകകപ്പിലെ തന്റെ നാലാം ഗോളോടെ ആകെ ലോകകപ്പ് ഗോള്‍ നേട്ടം 17 ആക്കി മാറ്റിയിരിക്കുകയാണ് മെസി.
നേരത്ത ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കിയിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടീനസിനെ ബോക്‌സിനുള്ളില്‍ ഓസ്ട്രിയന്‍ ഡിഫര്‍ഡര്‍മാര്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ആദ്യം ഫൗള്‍ വിളിച്ചില്ലെങ്കിലും പിന്നീട് വാര്‍ പരിശോധനയിലാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത അര്‍ജന്റൈന്‍ നായകന് പിഴയ്ക്കുകയായിരുന്നു. ലോകകപ്പിലെ എക്കാലത്തേയും ടോപ് ഗോള്‍ സ്‌കോറര്‍ എന്ന ജര്‍മനിയുടെ മിറാസ്ലോവ് ക്ലോസയുടെ റെക്കോഡ് മറികടക്കാനുള്ള അവസരമാണ് അവിടെ മെസി പാഴാക്കിയത്. മെസിയുടെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha
























