Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

22 JUNE 2026 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ ചർച്ചയാകും

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. എംപി, എംഎല്‍എ സ്ഥാനം കൈയിലുള്ള മാന്യമാര്‍ക്കുപോലും കസേരക്കൊതി തീരുന്നില്ല. ഇത്രയും വലിയ ചുമതലയ്‌ക്കൊപ്പം എങ്ങനെ കേരളത്തില്‍ കോണ്‍ഗ്രസിനെ ഇവര്‍ ശക്തിപ്പെടുത്തും എന്നൊന്നും ഇക്കൂട്ടര്‍ ചിന്തിക്കുന്നില്ല. കോണ്‍ഗ്രസ് പ്രസിഡന്റിനെ മാത്രമല്ല, വര്‍ക്കിങ് പ്രസിഡന്റുമാര്‍, യു.ഡി.എഫ്. കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കൊക്കെ പുതിയ മാന്യന്‍മാരെ കണ്ടെത്തേണ്ടതുണ്ട്.
 

കഴിഞ്ഞ പ്രാവശ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, എന്നിവരൊക്കെ കസേര നോട്ടമിട്ട് വട്ടം കറങ്ങുന്നുണ്ട്. ഇവര്‍ മൂന്നു പേരും എംപിമാരാണെന്ന സാമാന്യമര്യാദ പോലുമില്ലാതെ കെപിസിസി കസേര കൂടി കിട്ടുമോ എന്ന അത്യാഗ്രഹത്തിലാണ്. ഒരു ലോകസഭാ മണ്ഡല പരിധി ഇരുന്നൂറു കിലോമീറ്റര്‍ വരെ നീളത്തില്‍ കിടക്കുമ്പോള്‍ മണ്ഡലത്തിലെ പൊതുപരിപാടികള്‍ക്കു പോലും പങ്കെടുക്കുക പ്രായോഗികമല്ല.

ഇതിനൊപ്പമാണ് ഡല്‍ഹിയില്‍ ലോക്‌സഭയും വികസന ആവശ്യങ്ങളായുള്ള യാത്രകളും. ഇപ്പോള്‍ കാര്യമായ പണിയും പദവിയുമൊന്നുമില്ലാത്ത ജോസഫ് വാഴയ്ക്കന്‍,

 

കെ.സി. ജോസഫ്, എം.എം. ഹസന്‍, എം.കെ. രാഘവന്‍ എന്നിവരുടെ പേരുകള്‍ ഇക്കുറിയും ഉയരുന്നുണ്ട്. ജോസഫ് വാഴയ്ക്കന്‍ ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ പതാനിയാരം ഫ്‌ളെക്‌സും നോട്ടീസും അടിച്ചു കഴിഞ്ഞപ്പോഴാണ് നാട്ടകം സുരേഷ് സീറ്റുമായി പോയത്.
അതോടെ വാഴയ്ക്കന്റെ കാശും പോയി പദവിയും പോയി. എല്ലാ ശരിയാക്കാമെന്നു പറഞ്ഞ് കാസര്‍ഗോട്ടുനിന്നും  രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിട്ടുണ്ട്. അങ്ങേരും ഒരു ലോക്‌സഭാംഗമാണെന്നും നന്നായി പണിയെടുക്കേണ്ടയാളാണെന്നും മറന്നാണ് പുതിയ പദവിയില്‍ നോട്ടമിട്ടിരിക്കുന്നത്. കെസി ജോസഫും ഹസനുമൊക്കെ കെപിസിസി പ്രസിഡന്റായിട്ട് എന്തു ചെയ്യാന്‍ എന്നതാണ് ചോദ്യം.

 

ജനം മടുത്തവും ജനത്തെ മടുപ്പിച്ചവരുമായ ഇവരൊക്കെ പണി നിര്‍ത്തി വീട്ടിലിരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.വി.എസ്. ശിവകുമാര്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകള്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കു നോട്ടമുണ്ട്. ആരോഗ്യകാരണങ്ങളാല്‍  അടൂര്‍ പ്രകാശ് യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറുമെന്നാണ് സൂചന.മുഖ്യമന്ത്രി വി.ഡി. സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെ താത്പര്യങ്ങളും പ്രസിഡന്റ് നിയമനത്തില്‍ നിര്‍ണായകമാകും.  എ.കെ. ആന്റണി, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നില്‍ സുരേഷിന് ഉണ്ടെന്നാണ് വിവരം.

 

വി.ഡി. സതീശന്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്നാണ് ഉള്ളറ വര്‍ത്തമാനം.നിലവിലെ കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ മന്ത്രിമാരായതിനെ തുടര്‍ന്നാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ഒ.ജെ. ജനീഷ് മന്ത്രിയായതിനെ തുടര്‍ന്ന് പകരക്കാരനെ നിയമിക്കാനും സാധ്യതയുണ്ട്. സര്‍ക്കാറിനോട് ഏറ്റുമുട്ടാതെ സഹകരിച്ചുപോകുന്ന നേതൃത്വമായിരിക്കണം കെ.പി.സി.സിക്ക് എന്നതാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ വന്നാല്‍ ഭരണത്തെയും സംഘടനയെയും ബാധിക്കും.

അതുകൊണ്ട് പ്രസിഡന്റിനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മേല്‍കൈ ലഭിക്കാന്‍ സാധ്യതയുണ്ട്.കോടിക്കുന്നില്‍ സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമുണ്ടെന്നും പിന്നാക്കവിഭാഗങ്ങളില്‍നിന്ന് ആരും ഇതേവരെ സ്ഥാനത്ത് വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അവകാശമുന്നയിക്കുന്നത്. ആരു കെപിസിസി പ്രസിഡന്റായാലും കോണ്‍ഗ്രസിന് താഴേത്തട്ടില്‍ അടിത്തറ തീരെ കുറവാണ്. ലോക്‌സഭയിലും തദ്ദേശത്തിലും നിയമസഭയിലും യുഡിഎഫ് വന്‍ തിരിച്ചുവരവു നടത്തിയത് കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ താല്‍പര്യം കൊണ്ടല്ല, മറിച്ച് എല്‍ഡിഎഫിനൊടും പിണറായി വിജയനോടുമുള്ള എതിര്‍പ്പുകൊണ്ടു മാത്രമാണ്.

 

കേരളം കണ്ട ഏറ്റവും ധി്ക്കാരിയും അഹങ്കാരിയുമായ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ജനങ്ങളെ വെറുപ്പിച്ചതിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പു ഫലം. അതേ സമയം കോണ്‍ഗ്രസിലും യുഡിഎഫിലും എന്നൊക്കെ അടി നടന്നിട്ടുണ്ടോ ്അന്നൊക്കെ ജനങ്ങള്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ഇനിയും മനസിലാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (31 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends