കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

പുറമെ നിന്നും ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക . ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായി പരാതി. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷാണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.അയ്മനത്തുള്ള ഒരു ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഛർദ്ദിയും വയറുവേദനയെയും തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ഒരാൾ ഐസിയുവാണ്.
മറ്റുള്ളവരെ വാർഡിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.കേസെടുത്തതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിനു ശേഷം കാരണം വ്യക്തമാകൂ. ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും വാങ്ങി ശിക്കാര വള്ളത്തിൽ ഇരുന്നാണ് കഴിച്ചത്. കുമരകം സ്വദേശികളും കുമളി സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. പരാതിയില് പരിപ്പിലെ ഷാപ്പിൽ പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.
തിരുവനന്തപുരം ആര്യനാട് മേഖലയിൽ മത്സ്യം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ആര്യനാട്, ഉഴമലയ്ക്കൽ, പറണ്ടോട്, കുറ്റിച്ചൽ, ഉത്തരംകോട് എന്നീ പ്രദേശങ്ങളിലെ നിരവധിയാളുകൾ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റ കുടുംബങ്ങളിലെ വളർത്തുമൃഗങ്ങൾ ചത്തതായും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ ചെമ്പല്ലി മത്സ്യം കഴിച്ചവർക്കാണ് അസുഖം ബാധിച്ചതെന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ.
എന്നാൽ കഴിഞ്ഞ ദിവസം ചൂര മീൻ കഴിച്ച രണ്ടു പെൺകുട്ടികളും മാതാപിതാക്കളും ആശുപത്രിയിലായതോടെ ഈ വാദം പൊളിഞ്ഞു. ഇതോടെ മറ്റിനം മീനുകൾ കഴിച്ചവർക്കും വിഷബാധയേറ്റത് ഗ്രാമീണ മേഖലകളിൽ വലിയ ഭീതി പടർത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























