ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..

ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 8,50,00,661 രൂപയും 1 കിലോ 843 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 9 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു. ഭണ്ഡാരത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 15 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 14 നോട്ടുകളും, 500 രൂപയുടെ 60 നോട്ടുകളും ലഭിച്ചു. ഭണ്ഡാരം എണ്ണലിന്റെ ചുമതല കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു.
ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ വരുമാനം ലഭിച്ചു. പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ-ഭണ്ഡാരത്തിൽ നിന്ന് 1,07,226 രൂപയും, ഇന്ത്യൻ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും, ഐ.സി.ഐ.സി.ഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും, ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.
കിഴക്കേ നടയിലെ എസ്.ബി.ഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും, പഞ്ചാബ് നാഷണൽ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭ്യമായി.
" f
https://www.facebook.com/Malayalivartha

























