കേരളീയരുടെ അതിജീവനത്തിന്റെ കഥപറയാനൊരുങ്ങി ഡിസ്കവറി; കേരള ഫ്‌ളഡ്‌സ് ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ന്; സോഷ്യൽമീഡിയയിൽ വൈറലായി പ്രോമോ വീഡിയോ

കേരളം പ്രളയത്തെ അതിജീവിച്ചത്തിന്റെ കഥ പറയുന്ന കേരള ഫ്‌ളഡ്‌സ് ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെന്ററി ഇന്ന് സംപ്രേഷണം ചെയ്യും. രാത്രി ഒന്‍പതു മണിക്കാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത്. ദുരിതത്തില്‍പെട്ടവരുടെ അതിജീവനത്തിന്റെ കഥകള്‍ രക്ഷകരായിവന്ന മത്സ്യപ്രവര്‍ത്തകരേയും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
പ്രളയകാലത്ത് സൈനീകര്‍ രക്ഷപെടുത്തിയ സജിതാ ജബീല്‍ എന്ന പൂര്‍ണ ഗര്‍ഭിണിയെക്കുറിച്ചും വ്യക്തമായ വിവരണം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈന്യം ഹെലികോപ്ടറില്‍ സജിതയെ രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് അന്ന് ഉച്ചകഴിഞ്ഞ് അവര്‍ പ്രസവിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 40,000 കോടിയുടെ നഷ്ടമാണ് കേരളത്തിന് അന്നുണ്ടായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. 11 ദിവസം നീണ്ടുനിന്ന കനത്ത മഴയില്‍ ലക്ഷം കോടി ലിറ്റര്‍ വെള്ളമാണ് കേരളത്തില്‍ പെയ്തിറങ്ങിയത്. 61 അണക്കെട്ടുകളും 44 നദികളും കരകവിഞ്ഞ് ഒഴുകുകയും ചെയ്തു.
https://www.facebook.com/Malayalivartha























