കൊല്ലം ബീച്ചിൽ കൂട്ടമായി നെയ്ച്ചാള മീൻ കരയ്ക്ക് എത്തി; ഡോൾഫിൻ കൂട്ടത്തോടെ ഓടിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ

ചാള മീൻ വീണ്ടും തീരത്ത് അടിഞ്ഞിരിക്കുകയാണ്. കൊല്ലം ബീച്ചിൽ കൂട്ടമായി നെയ്ച്ചാള മീൻ കരയ്ക്ക് എത്തിയത്. ഇന്നലെ രാത്രി 8.30യോടെയാണ് സംഭവം . ഈ സമയം ബീച്ചിലുണ്ടായിരുന്ന സന്ദർശകരും നാട്ടുകാരും മീൻ വാരിയെടുത്തു.
ഇന്നലെയും സമാന രീതിയിൽ വലിയ കൂട്ടമായി ചാള കരയ്ക്ക് അടിഞ്ഞിരുന്നു. ഉൾക്കടലിൽ നിന്നു ഡോൾഫിൻ കൂട്ടത്തോടെ എത്തുമ്പോൾ അവയിൽ നിന്നു രക്ഷപ്പെടാനായിരുന്നു ചാള പോലുള്ള ചെറിയ മത്സ്യങ്ങൾ തീരത്തേക്ക് എത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























