‘സെല്‍ഫി വിത്ത് ഗോമാതാ’; പശ്ചിമബംഗാള്‍ സംസ്ഥാനമൊട്ടാകെ പശു പരിപാലനത്തിനായി വേറിട്ട കാമ്പയിനുമായി രംഗത്ത്

പശു പരിപാലനത്തിന്റെ സാമ്പത്തികവശത്തിന് പ്രാധാന്യം നല്‍കി പശ്ചിമബംഗാളിലെ ചെറുപ്പക്കാരായ പ്രൊഫഷണല്‍മാര്‍. ഗോസേവ പരിവാര്‍ എന്ന സംഘടനയാണ് പശു പരിപാലനത്തിന്റെ സാമ്പത്തികവശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി പശ്ചിമബംഗാള്‍ സംസ്ഥാനമൊട്ടാകെ വേറിട്ട കാമ്പയിനുമായി രംഗത്തിറങ്ങുന്നത്.
പശുവിനോടൊപ്പം സെല്‍ഫി എന്നാണ് പ്രചാരണപരിപാടിയുടെ പേര്. പശു ഉണ്ടെങ്കില്‍ കുടുംബത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ ഇനി അതില്ലെങ്കില്‍ ഉണ്ടാകാവുന്ന ദോഷങ്ങള്‍ ഇതെല്ലാം ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത്തരം ഒരു കാമ്പയിന്‍ സംഘടിപ്പിക്കുന്നത് എന്നാണ് ഗോസേവ പരിവാര്‍ വ്യക്തമാക്കുന്നത്.
അക്രമം നടത്തി ഗോരക്ഷ സാധ്യമല്ല. അതുകൊണ്ടാണ് സാമ്പത്തിക നേട്ടം പ്രചരിപ്പിച്ച് പശു സംരക്ഷണത്തിന് ശ്രമിക്കുന്നത് എന്ന് സംഘടനയുടെ എക്‌സിക്യൂട്ടിവ് അംഗം ലളിത് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ മത്സരത്തിന് 10000 എന്‍ട്രി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രൂപ്പിന്റെ ആപ്പ് തകരാറിലായിരുന്നു.
https://www.facebook.com/Malayalivartha























