പുതിയ വെടിപൊട്ടിച്ച് സർക്കാർ ; ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തർക്കമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തർക്കമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശബരിമല ആദിവാസി വിഭാഗങ്ങളുടെ ആരാധനാലയമാണെന്നും, ശബരിമല ബുദ്ധക്ഷേത്രമാണെന്ന മറ്റൊരു വാദവും നിലനിൽക്കുന്നുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.
അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇസ്‍ലാം, ക്രിസ്ത്യൻ മതക്കാരും അയ്യപ്പദർശനത്തിനായി ശബരിമലയിൽ എത്താറുണ്ട്. വാവര് പള്ളിയില്‍ പ്രാർഥിക്കുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ആചാരമാണ്. അഹിന്ദുക്കളെ തടയണമെന്ന ഹർജിയിൽ മറ്റു സമുദായങ്ങളെക്കൂടി കക്ഷിചേർക്കണമെന്നും സർക്കാർ നിലപാട് സ്വീകരിച്ചു. ശബരിമലയില്‍ ഓരോ വര്‍ഷവും നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.
ഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ ഇവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കാവൂ എന്നും സര്‍ക്കാര്‍ അറിയിച്ചു. വലിയ പൊതുജന താല്‍പര്യമുള്ള വിഷയം എന്ന നിലയില്‍ പത്രപരസ്യവും നല്‍കണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പല മതസ്ഥര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ശബരിമല. അതുകൊണ്ട് തന്നെ കോടതി ഹര്‍ജി പരിഗണിക്കുമ്ബോള്‍ ഇവരുടെ നിലപാടുകള്‍ കൂടി പരിശോധിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























