മലബാര്‍ സിമന്റ്സ് അഴിമതി; വി.എം. രാധാകൃഷ്ണന് സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം എന്‍ഫോഴ്സ്മെന്റെ കണ്ടുകെട്ടി

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. രാധാകൃഷ്ണനെതിരായ നടപടിയുടെ ഭാഗമായിട്ടാണ് കെട്ടിടം കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്സ് അഴിമതിയിലൂടെ സന്പാദിച്ച പണമാണ് രാധാകൃഷ്ണന് ഇടപാടിനായി വിനിയോഗിച്ചത്.
കഴിഞ്ഞ ദിവസം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. പതിനൊന്നു അപ്പാര്‍ട്ടുമെന്റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലെ വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. നേരത്തെ എന്‍ഫോഴ്സ്മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവില്‍ സാന്പത്തിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാര്‍ സിമന്റില്‍ ഏറ്റവും വലിയ അഴിമതി നടന്നതും.
https://www.facebook.com/Malayalivartha























