തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി; നിലംനികത്തല്‍ സാധൂകരിക്കാന്‍ തോമസ് ചാണ്ടി നല്കിയ അപ്പീല്‍ സര്‍ക്കാര്‍ തള്ളി; നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് കാര്ഷികോല്പാദന കമ്മീഷണറുടെ ഉത്തരവ്

മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി ലേക് പാലസ് റിസോര്‍ട്ടില്‍ നിലം നികത്തി നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണം. നിലംനികത്തല്‍ സാധൂകരിക്കാന്‍ തോമസ് ചാണ്ടി നല്കിയ അപ്പീല്‍ സര്‍ക്കാര്‍ തള്ളി.
ആലപ്പുഴ മുന്‍ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യംചെയ്തു കൊണ്ടുള്ള അപ്പീലാണ് തള്ളിയത്. കൃഷി വകുപ്പാണ് അപ്പീല്‍ തള്ളിയത്. വീണ്ടും തെളിവെടുപ്പ് നടത്തണം എന്നായിരുന്നു തോമസ് ചാണ്ടിയുടെ അപ്പീല്‍. തോമസ് ചാണ്ടിയുടെ വാദം കൂടി കേട്ടശേഷമാണ് സര്‍ക്കാര്‍ തീരുമാനം. നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് കാര്ഷികോല്പാദന കമ്മീഷണര്‍ ഉത്തരവിട്ടു. പോലീസ് സംരക്ഷണത്തില്‍ പൊളിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























