കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം; ഞരമ്പുരോഗിയായ കണ്ടക്ടര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര സ്വദേശി കെ. ഹനീഷിനെനെയാണ് പോലീസ് ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്.
കുറ്റ്യാടിയില്‍നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ കണ്ടക്ടര്‍ യുവതിയുടെ ദേഹത്തു കടന്നുപിടിച്ചതായാണു പരാതി.
അതിക്രമം സംബന്ധിച്ച് ബസില്‍ വച്ചുതന്നെ യുവതി ഭാവിവരനെ വിവരമറിയിച്ചു. അദ്ദേഹം വിവരം കൈമാറിയതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























