ഇനി ബസ്സിൽ ടിക്കറ്റെടുക്കാൻ ചില്ലറ വേണ്ട കാർഡ് മതി; എടിഎം കാര്‍ഡ് സ്വൈപ്പിംഗ് സാങ്കേതിക വിദ്യ കെഎസ്ആര്‍ടിസി ബസുകളിലും അവതരിപ്പിക്കാനൊരുങ്ങുന്നു

കെഎസ്ആര്‍ടിസി ബസുകളിൽ എടിഎം കാര്‍ഡ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കാൻ സംവിധാനമൊരുക്കുകയാണ് അധികൃതർ. ഇതിനായുള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീന് ഉടൻ തന്നെ ലഭ്യമാകും.
ആദ്യ ടെൻഡറിൽ കാര്യമായ പ്രതികരണമുണ്ടായില്ലെങ്കിലും രണ്ടാം ടെൻഡറിൽ നാല് പ്രമുഖ കമ്പനികളാണ് അപേക്ഷ സമർപ്പിച്ചത്. ഇവരുടെ ഇ.ടി.എമ്മുകളുടെ പരീക്ഷണം 14ന് തിരുവനന്തപുരം-പാലോട് റൂട്ടിൽ നടക്കും. സാധാരണ ടിക്കറ്റിന് പുറമേ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, വാലറ്റുകൾ, ക്യൂ.ആർ കോഡ് വഴിയുള്ള പണമിടപാട് എന്നിവക്കെല്ലാം പുതിയ ഇ.ടി.എമ്മിൽ സൗകര്യമുണ്ടാകും. ഇത്തരത്തിൽ 7000 ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീനുകളാണു കെഎസ്ആര്‍ടിസി വാങ്ങുന്നത്.
നിലവിലെ ടിക്കറ്റ് മെഷീനുകളെകാൾ വലുപ്പം കുറവായിരിക്കും പുതിയതിന്. 24 മണിക്കൂർ ബാറ്ററി ബാക് അപ്പുമുണ്ടാകും. സിം കാർഡുപയോഗിച്ചാണ് ഇൻർനെറ്റ് കണക്ഷൻ. സ്മാർട്ട് സീസൺ കാർഡുകളാണ് മറ്റൊരു പ്രത്യേകത.
എ.ടി.എം മാതൃകയിൽ സ്വൈപ് ചെയ്ത് യാത്ര ചെയ്യാം. ഇൗ മണ്ഡലകാലത്ത് നിലയ്ക്കൽ-പമ്പ റൂട്ടിൽ പുതിയ ടിക്കറ്റ് മെഷീനുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീനുകൾ കൂട്ടത്തോടെ പണിമുടക്കിലാണ്. പ്രതിവർഷം ഒരു മെഷീന്റെ അറ്റക്കുറ്റപ്പണിക്ക് 3000 രൂപ ചെലവാകുമെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha























