കല്യാണ പാര്‍ട്ടി കഴിഞ്ഞു മടങ്ങവെ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; കുത്തേറ്റും കാലൊടിഞ്ഞും രണ്ട് പേര്‍ ആശുപത്രിയില്‍

കോവളം: പാച്ചല്ലൂര്‍ സ്‌കൂളിന് സമീപം കല്യാണ സല്‍ക്കാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്കേറ്റു. വാഴമുട്ടം കുന്നില്‍ വീട്ടില്‍ മനു കൃഷ്ണ (22) ന്റെ വയറ്റില്‍ ബിയര്‍ കുപ്പികൊണ്ട് കുത്തേല്‍ക്കുകയും പാച്ചല്ലൂര്‍ മന്നാം തുണ്ടത്തില്‍ വീട്ടില്‍ അഖില്‍ രാജിനെ (22) ബൈക്കിലെത്തിയ രണ്ടംഗ സംഘം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കാലിന് ഒടിവു പറ്റുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നതിങ്ങനെ...
കല്യാണ പാര്‍ട്ടി കഴിഞ്ഞു മടങ്ങവെ ചൊക്കന്‍ കാവിനു സമീപത്തു വെച്ച് രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തു. പരിക്കേറ്റ മനു കൃഷ്ണയെ വിഴിഞ്ഞം ഗവ : ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























