കെ.ടി ജലീലിനെതിരെ കരിങ്കൊടി കാട്ടിയ സംഭവം; ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചെന്നാരോപിച്ച് UDF പ്രവർത്തകർ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എന്നാൽ സ്റ്റേഷന് സമീപം മാർച്ച് പോലിസ് തടഞ്ഞു. പ്രവർത്തകർ തള്ളിയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി.
ശബരിനാഥ് എം.എൽ എ ഉത്‌ഘാടനം നിർവ്വഹിച്ച മാർച്ചിൽ ജില്ലാ നേതാക്കളും വി.ടി.ബൽറാം എംഎൽഎയും നേതൃത്വം നൽകി. പ്രവർത്തകരുടെ മാർച്ച് സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രകോപിതരായി. പോലീസുകാരുടെ സുരക്ഷ കവചം വാങ്ങി വലിച്ചെറിഞ്ഞ പ്രവർത്തകർ കുപ്പിയും കല്ലും വലിച്ചെറിയുകയും ചെയ്തു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. പിന്നീട് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.
ദൃശ്യങ്ങൾ കാണാം.....
https://www.facebook.com/Malayalivartha























