അയൽക്കാർ തമ്മിലെ തർക്കം തീർന്നത് കൊലപാതകത്തിൽ; തിരുവനന്തപുരം കൊച്ചുവേളിയിൽ മത്സ്യത്തൊഴിലാളിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മർദ്ദിച്ച് കൊലപ്പെടുത്തി; കൃത്യത്തിനൊടുവിൽ സംഘം ചേർന്ന് വലിച്ചിഴച്ച് മൃതദേഹം വീട്ടിനുള്ളിൽ ഉപേക്ഷിച്ചു....

അയൽക്കാർ തമ്മിലെ തർക്കത്തിനൊടുവിൽ കൊച്ചുവേളിയില്‍ മത്സ്യത്തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി. തൈവിളാകം സ്വദേശി കുരിശപ്പന്‍ (52) എന്ന് വിളിക്കുന്ന ഹെറിബായിയാണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തിയതോടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
കുരിശപ്പനെ ഇന്നലെ പുലര്‍ച്ചെയാണ് കൊച്ചുവേളി ബീച്ചിന് സമീപമുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കുരിശപ്പന്റെ അയല്‍വാസികളായ ആറ് പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. പിടിയിലായവരും കുരിശപ്പനും തമ്മില്‍ ഇന്നലെ രാത്രിയും വാക്ക് തര്‍ക്കവും കയ്യേറ്റവും ഉണ്ടായിരുന്നു.
ഇതില്‍ ഒരാളുടെ അമ്മയെ കുരിശപ്പന്‍ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം. നാട്ടുകാരിടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം അര്‍ധരാത്രിയോടെ കുരിശപ്പന്റെ വീട്ടിലെത്തിയ സംഘം ബീച്ചിന്റെ പരിസരത്തേക്ക് വിളിച്ച് കൊണ്ടുപോയ ശേഷം മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പ്രതികള്‍ ലഹരിസംഘാംങ്ങളാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
അര്‍ദ്ധരാത്രിയില്‍ കുരിശപ്പന്റെ വീട്ടിലെത്തിയ സംഘം കുരിശപ്പനെ വലിച്ചിഴച്ച് ബീച്ചില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. ദേഹമാസകലം മുറിവും ചതവുമേറ്റ പാടുകളുണ്ട്. മരണം ഉറപ്പാക്കിയ ശേഷം വലിച്ചിഴച്ച് കുരിശപ്പന്റെ വീട്ടില്‍ കൊണ്ടുവന്ന് മൃതദേഹം ഉപേക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























