പ്രളയത്തിന് ജനം മുണ്ട് മുറുക്കിയുടുപ്പിച്ച സർക്കാർ മന്ത്രിമാരുടെ വിദേശ യാത്ര ദൂർത്ത് കണ്ടില്ലെന്ന് നടിക്കുന്നു യാത്ര ബില്ലുകൾ റീഇംബേഴ്സ്മെന്റിനെത്തിയപ്പോൾ

എൽ ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം 15 മന്ത്രിമാർ നടത്തിയ 40 വിദേശയാത്രകളിൽ വിമാനടിക്കറ്റിന്റെ കണക്കുകൾ സമർപ്പിച്ചത് വെറും 5 മന്ത്രിമാർ. 11 ലക്ഷം രൂപയുടെ യാത്രാ ബില്ലുകളാണ് ഇവർ നൽകിയിരിക്കുന്നത് . പല രാജ്യങ്ങളിലേക്കായി മന്ത്രിമാർ നടത്തിയ 6 യാത്രകളുടെ ബില്ലുകളാണ് റീഇംബേഴ്സ് ചെയ്യാൻ സമർപ്പിച്ചതെന്ന് പൊതുഭരണ വകുപ്പ് നൽകിയ വിവരാവകാശ രേഖ പറയുന്നു.
അതേ സമയം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ വിദേശത്ത് ചികിത്സ തേടിപോയതിന്റെ ഒരു ബില്ലും പോലും റീഇംബേഴ്സ് ചെയ്യാനായി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും കൊച്ചി സ്വദേശി എസ്.ധനരാജ് നൽകിയ വിവരാവകാശ രേഖയ്ക്കു മറുപടിയായി പൊതുഭരണവകുപ്പ് പറയുന്നു.
മുഖ്യമന്ത്രി ഇതുവരെ നടത്തിയ 6 വിദേശയാത്രകളിൽ 2 വിമാനയാത്രയുടെ ബിൽ മാത്രമാണ് സമർപ്പിച്ചത്. 2016 ഡിസംബറിൽ ഔദ്യോഗിക ആവശ്യത്തിനായി നടത്തിയ ദുബായ് യാത്രയുടെയും ഈ വർഷം ജൂലൈയിൽ നടത്തിയ യുഎസ് യാത്രയുടെയും ബില്ലുകളാണ് ഇവ. ആദ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 93,295 രൂപയും രണ്ടാം യാത്രയ്ക്ക് 38, 280 രൂപയുമാണ് റീഇംബേഴ്സ് ചെയ്യാനായി നൽകിയത്. നാലു യാത്രകളുടെ ബില്ലുകളാണ് മുഖ്യമന്ത്രിയുടേതായി സമർപ്പിക്കാൻ ബാക്കിയുള്ളത്. യുഎസ്സിൽ മേയോ ക്ലിനിക്കിൽ ചികിൽസ തേടിയതിന്റെ ബില്ലുകളും റീഇംബേഴ്സ് ചെയ്യാൻ നൽകിയിട്ടില്ല.
2017 സെപ്റ്റംബറിൽ കെ.ടി. ജലീൽ നടത്തിയ റഷ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 1,41,502 രൂപയുടെ കണക്കു നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഒക്ടോബറിൽ മന്ത്രി കെ.കെ.ശൈലജ നടത്തിയ ലണ്ടൻ യാത്രയുടെതായി 90,000 രൂപയുടെ ബില്ലുകളാണ് സമർപ്പിച്ചിരിക്കുന്നത് 2016ൽ .ധനമന്ത്രി തോമസ് ഐസക് നടത്തിയ റോം യാത്രയുടെ ഇനത്തിൽ 78,343 രൂപ കൈപ്പറ്റി.2017 നവംബറിൽ കടകംപള്ളി സുരേന്ദ്രൻ നടത്തിയ ലണ്ടൻ യാത്രയുടെ 3,18,148 രൂപയുടെ ബില്ലുകളും സമർപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























