ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ 50 റിവ്യൂ പെറ്റീഷനുകള്‍ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുത്തത് കേവലം 20 മിനിറ്റ്

ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ 50 റിവ്യൂ പെറ്റീഷനുകള്‍ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുത്തത് കേവലം 20 മിനിറ്റ്. സെപ്തംബര്‍ 28ലെ വിധിയെ തുടര്‍ന്ന് ശബരിമലയിലും കേരളത്തിലും ഉണ്ടായ അനിഷ്ടസംഭവങ്ങളുടെയും പ്രതിഷേധങ്ങളുടെയും തീവ്രത ദേശീയ മാധ്യമങ്ങളിലൂടെയും മറ്റും മനസിലാക്കിയ ശേഷമാണ് അടിയന്തരമായി ഇക്കാര്യത്തില്‍ ഇന്നത്തെ തീരുമാനം എടുത്തത്. ഉടന്‍ തന്നെ അദ്ദേഹം തന്നെ മുറിയിലേക്ക് പോവുകയും ചെയ്തു. ഭരണഘടനാ ബെഞ്ചിന്റെ വിധി പറഞ്ഞവരില്‍ ദീപക്മിശ്ര ഒഴികെയുള്ളവരെല്ലാം ചേമ്പറിലുണ്ടായിരുന്നു.
ചീഫ് ജസ്റ്റിസ് മുറിയിലേക്ക് മടങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഒപ്പിടീക്കാന്‍ രജിസ്ട്രാര്‍ മുറിയിലേക്ക് ചെന്നു. ഒപ്പിട്ടതിന് പിന്നാലെ വിധി സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഏതാണ്ട് അര മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ദേശീയ മാധ്യമങ്ങളിലൂടെയും മറ്റും കേരളത്തിലെ സ്ഥിതികള്‍ മനസിലാക്കിയ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ ഹര്‍ജികള്‍ നേരത്തെ പരിശോധിച്ചിരുന്നെന്നാണ് അറിയുന്നത്.
പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ചേംബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിന് ശേഷമാണ് ഉച്ചതിരിഞ്ഞ് റിവ്യൂഹര്‍ജികള്‍ പരിഗണിക്കാമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്നും സമ്മതിച്ചത്. ഇത് ഭക്തജനങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.
വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നും വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും ക്ഷികളല്ലാത്തവരുടേതുമായി 50 പേര്‍ പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഭരണഘടനയുടെ പതിനാലാംഅനുച്ഛേദം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ കോടതി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























