എന്‍എസ്എസ് കരയോഗ മന്ദിരത്തിലെ കൊടിമരം തകര്‍ത്ത സംഭവത്തിൽ സിപിഎം പ്രവര്‍ത്തകനടക്കം നാലു പേര്‍ പിടിയില്‍

പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിന് സമീപം എന്‍എസ്എസ് കരയോഗത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ത്ത കേസില്‍ സിപിഎം പ്രവര്‍ത്തകനടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മൂലംകുഴിവെഴി വൈശാഖ് ബാബു(23), കോച്ചേരിമഠത്തില്‍ വിമല്‍ദേവ്(31) മൂന്നാം വാര്‍ഡില്‍ പായിക്കാട്ട് ഹര്‍ഷകുമാര്‍(25) ആറാം വാര്‍ഡില്‍ വള്ളിക്കാട്ട് പ്രവീണ്‍(23) എന്നിവരെയാണ് സിഐപി ശ്രീകുമാര്‍ എസ്‌ഐ ജി അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വഴിയരികിലായാണ് കൊടിമരം സ്ഥാപിച്ചിരുന്നത്. ഞായറാഴ‌്ച രാത്രി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയാണ് സംഭവം. കരയോഗത്തിലെ ഒരാൾക്കെതിരെ ഉയർന്ന പരാതി പരിഹരിച്ചതിലെ അതൃപ്തിയാണ് ആക്രമണത്തിന‌് കാരണമായതെന്നും പൊലീസ് പറഞ്ഞു.
കരയോഗത്തിന്എതിർവശത്തുള്ള സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽനിന്ന‌് ലഭിച്ച ദൃശ്യമാണ‌് പൊലീസിനെ പ്രതികളിലേക്ക‌് എത്തിച്ചത‌്. അക്രമികളിലൊരാൾ സിസിടിവി ക്യാമറ തിരിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഇയാളെ പിടികൂടി ചോദ്യംചെയ‌്തതോടെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്.
ഇവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുകയും വിരലടയാള വിദഗ്ധരുടെ നേതൃത്വത്തില്‍ തെളിവു ശേഖരിക്കുകയും ചെയ്തു. പ്രതികള്‍ പ്രദേശവാസികളാണെന്നും ഒരാള്‍ ഗുണ്ടാ പട്ടികയില്‍ ുള്‍പ്പെട്ടിട്ടുള്ളയാളാണെന്നും മറ്റൊരാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha























