Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പല കേസുകളിലായി ഞാൻ പിടികൂടിയ പ്രതികളാണ് നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്നത്... അവര്‍ എന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കും; അതിനെക്കാള്‍ നല്ലത് സുകുമാരക്കുറിപ്പിനെപ്പോലെ എന്നെന്നേക്കും ഒളിവില്‍ പോകുന്നതാണ്... ക്യാമറകണ്ണുകളിൽ പോലും പിടികൊടുക്കാതെ അഭിഭാഷകന്റെ വാക്ക് വിശ്വസിച്ച് തന്ത്രപരമായ ഒളിവ് ജീവിതം; ഇനി രക്ഷയില്ല!! കുടുങ്ങുമെന്ന് ഉറപ്പായതോടെ മറ്റൊന്നും ചിന്തിക്കാതെ അറ്റകൈപ്രയോഗം

14 NOVEMBER 2018 09:28 AM IST
മലയാളി വാര്‍ത്ത

സനല്‍കുമാര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അരിച്ചുപെറുക്കിയ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ഇന്നലെയാണ് ആത്മഹത്യ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്ബലത്തെ വീടിന്റെ ചായ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഡിവൈഎസ്പി ഹരികുമാറിന് നെയ്യാറ്റിന്‍ കര കോടതിയില്‍ കീഴടങ്ങാന്‍ ഭയമായിരുന്നെന്ന് സുഹൃത്ത് ബിനു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

പല കേസുകളിലായി താന്‍ പിടികൂടിയ പ്രതികളാണ് നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്നത്. അവര്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്നും പീഡിപ്പിക്കുമെന്നും അതിനെക്കാള്‍ നല്ലത് സുകുമാരക്കുറിപ്പിനെപ്പോലെ എന്നെന്നേക്കും ഒളിവില്‍ പോകുന്നതാണെന്നും ഹരികുമാര്‍ ഒളിവില്‍ കഴിയുന്നതിനിടെ പറഞ്ഞതായി ബിനു മൊഴി നല്‍കി. തമിഴ്നാട്ടിലും കർണാടകത്തിലുമായാണ് ഡിവൈ.എസ്.പി. ബി. ഹരികുമാറും സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ദിവസങ്ങളായി ഒളിവിൽക്കഴിഞ്ഞത്. സനൽകുമാറിന്റെ കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം സ്ഥലത്തുനിന്ന് ഹരികുമാറിനെ കാറിൽ കൊണ്ടുപോയത് ബിനുവായിരുന്നു.

ഹരികുമാറിന്റെ കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമാണ് ഹരിയും ബിനുവും തൃപ്പരപ്പിലേക്ക് രക്ഷപ്പെട്ടത്. തൃപ്പരപ്പിൽ ബിനുവിന്റെയും ഹരിയുടെയും സുഹൃത്തായ സതീഷ് കുമാർ നടത്തുന്ന അക്ഷയ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. പോലീസ് ഇവിടെയെത്തുമെന്ന് ഉറപ്പായപ്പോൾ ഇവർ സതീഷ് കുമാറിന്റെ ഡ്രൈവർ രമേശിന്റെ സഹായത്തോടെ ബിനുവിന്റെ ബന്ധുവിന്റെ കാറിൽ രക്ഷപ്പെട്ടു.ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഹരികുമാർ ഒന്നാം പ്രതിയും ബിനു രണ്ടാംപ്രതിയും രമേശ് അഞ്ചാംപ്രതിയുമാണ്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയും തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷും മൂന്നും നാലും പ്രതികളാണ്. സംഭവം നടന്നശേഷം ഒരാഴ്ച കാറില്‍ തന്നെയാണ് കഴിച്ചു കൂട്ടിയത്. സിസിടിവിയുള്ള ചെക്ക് പോസ്റ്റുകളിലും മറ്റും മുഖം ക്യാമറകളില്‍ പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.

കൊടങ്ങാവിളയിലെ സംഭവത്തിനുശേഷം ആരും അഭിഭാഷകനെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കാമെന്ന അഭിഭാഷകന്റെ ഉറപ്പിന്‍മേലാണ് ഒളിവില്‍ പോയത്. എന്നാല്‍ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പോലീസുദ്യോഗസ്ഥന്‍ ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ് ഉത്തമമെന്നും ഹൈക്കോടതിയിലെ അഭിഭാഷകനും അഭിപ്രായപ്പെട്ടു. തമിഴ് നാട്ടില്‍ നിന്ന് മൈസൂര്‍ വഴി മൂകാംബികയിലെത്തി. അവിടെ നിന്ന് മംഗളരൂവില്‍ വന്ന് സത്യമംഗലം കാട്ടിലൂടെ വീണ്ടും തമിഴ്‌നാട്ടിലെത്തി. തുടര്‍ന്ന് ചെങ്കോട്ട തെന്‍മല വഴിയാണ് കല്ലമ്പലത്തെത്തിയത്.

വഴി നീളെയുള്ള ചെക്ക് പോസ്റ്റുകളില്‍ ജീവനക്കാര്‍ കാണാതെ കുനിഞ്ഞിരുന്നാണ് ഹരികുമാര്‍ വന്നത്. കല്ലമ്പലത്ത് വീടിനു സമീപത്തെ ഇടവഴിയില്‍ രാത്രി ഡിവൈഎസ്പിയെ ഇറക്കി വിട്ടു. പിറ്റേ ദിവസം രാവിലെ കീഴടങ്ങാം എന്ന ധാരണയിലാണ് പിരിഞ്ഞത്. ഹരികുമാറിന്റെ മരണ വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബിനു പറഞ്ഞു. 20 ദിവസം ഒളിവില്‍ കഴിയാനുള്ള പണവും സാധനങ്ങളുമായാണ് പോയത്. ഒരിക്കല്‍ പോലും ഹോട്ടലുകളില്‍ മുറിയെടുക്കാനോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനോ ശ്രമിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends