Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മരണസമയത്ത് ധരിച്ചിരുന്ന ടിഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചെറിയ കടലാസിലെഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി... മരണത്തിന് നിമിഷങ്ങൾക്ക് മുൻപ് മൂത്തമകന് കുഴിമാടത്തിലെത്തി ജമന്തിപ്പൂക്കൾ സമ്മാനിച്ച് പ്രാർത്ഥിച്ചു... അമ്മയോടും മകനോടും സഹോദരനോടുമായി അവസാന വാക്കുകളെഴുതി; ഹരികുമാറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

14 NOVEMBER 2018 11:28 AM IST
മലയാളി വാര്‍ത്ത

സനല്‍കുമാര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അരിച്ചുപെറുക്കിയ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ഇന്നലെയാണ് ആത്മഹത്യ നിലയില്‍ കണ്ടെത്തിയത്. ഡിവൈ.എസ്.പി. ബി. ഹരികുമാർ മകനും ഭാര്യയ്ക്കും സഹോദരനും ആത്മഹത്യക്കുറിപ്പെഴുതിയിരുന്നതായി പോലീസ്. മരണസമയത്ത് ധരിച്ചിരുന്ന ടിഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് ചെറിയ കടലാസിലെഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയത്.

അമ്മയെ നോക്കണമെന്നും നന്നായി പഠിക്കണമെന്നും മകനോട് കത്തിൽ പറയുന്നു. മകനെ നോക്കണമെന്ന് ഭാര്യയോടും മകനെയും ഭാര്യയെയും നോക്കണമെന്ന് സഹോദരനോടും ആവശ്യപ്പെടുന്നതാണ് കുറിപ്പ്. ഒളിവിൽ കഴിഞ്ഞത് തമിഴ്നാട്ടിലും കർണാടകയിലും. കല്ലറ സ്വദേശിയായ ഹരികുമാർ വിവാഹശേഷമാണ് കല്ലമ്പലത്തിനടുത്തുള്ള വെയിലൂരിൽ ഭാര്യവീടിനോടു ചേർന്ന സ്ഥലത്ത് താമസം തുടങ്ങുന്നത്. ഹരികുമാർ ഒളിവിലായശേഷം ഭാര്യയും മകനും കല്ലറയിലെ ഇവരുടെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് വെയിലൂരിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ഡിവൈഎസ്പി ഹരികുമാറിന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരുടെയെല്ലാം കണ്ണില്‍ പതിഞ്ഞത് മകന്റെ കുഴിമാടത്തില്‍ വാടാതിരിക്കുന്ന ജമന്തി പൂവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരിച്ച മൂത്ത മകന്‍ ഹരിയുടെ കുഴിമാടത്തില്‍ വെച്ചിരിക്കുന്ന പൂവ് ഹരികുമാര്‍ ആത്മഹത്യയ്ക്കു മുന്‍പ് വെച്ചതാണെന്നാണ് സംശയം. ഒന്‍പതു ദിവസമായി പൂട്ടികിടക്കുന്ന വീട്ടില്‍ ഹരികുമാറല്ലാതെ മറ്റാരും എത്തിയിട്ടില്ല.

പൂവ് മറ്റാരെങ്കിലും സമര്‍പ്പിച്ചതാണോ അതോ ചെടിയില്‍ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകന്‍ അഖില്‍ ഹരി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാര്‍ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പില്‍ ഹരികുമാര്‍ എഴുതിയിരുന്നത്. ദേവനന്ദനം എന്ന സ്വന്തം വീടിന് പുറകിൽ പട്ടികൂടിനോടു ചേർന്നാണ് ഡിവൈ. എസ്.പി തൂങ്ങിമരിച്ച തേങ്ങാപ്പുര.കൃഷിപണിക്കുള്ള സാധനങ്ങളും തടിയും മറ്റും ഇവിടെയാണ്.മതിലിനോട് ചേർന്ന് ഹോളോബ്രിക്സിൽ പണിത ചായ്പിന്റെ അലുമിനിയം മേൽക്കൂരയുടെ ഇരുമ്പ് പൈപ്പിലാണ് തൂങ്ങിയത്. ചുവപ്പും നീലയും ഇടകലർന്ന ടീ ഷർട്ടും നീല ജീൻസുമായിരുന്നു വേഷം.

തറയിൽ കൂട്ടിയിട്ട തേങ്ങകളിൽ ചവിട്ടിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.പച്ച കരയുള്ള മുണ്ടാണ് ആത്മഹത്യയ്ക്ക് ഉപയോഗിച്ചത്. വലത്തേ കാലിന്റെ വിരലുകൾ പൊട്ടി രക്തം വാർന്നൊഴുകി തളം കെട്ടി.ഇടത്തേകാൽ മടങ്ങിയ നിലയിലായിരുന്നു.കാലിൽ സ്ളിപ്പ‌ർ ചെരുപ്പുണ്ട്. മൃതദേഹത്തിനടുത്ത് മണൽ അരിയ്ക്കാൻ ഉപയോഗിക്കുന്ന അരിപ്പും കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഷവൽ അടക്കമുള്ളവയും ഉണ്ടായിരുന്നു.സമീപത്തു വച്ചിരുന്ന ബാഗിൽ മൊബൈൽ ഫോണും പവർബാങ്കും ചാർജറും ഉണ്ടായിരുന്നു. ഉച്ചയോടെ ​ സബ് കളക്ടർ ഇമ്പശേഖരന്റെ നേതൃത്വത്തിൽ ദേഹ പരിശോധന തുടങ്ങിയെങ്കിലും വെളിച്ചകുറവ് തടസമായി.പൊലീസ് ഫോട്ടോഗ്രാഫർ എത്തിയെങ്കിലും ഫ്ളാഷ് കാമറയില്ലാത്തതിനാൽ സ്വകാര്യ ഫോട്ടോഗ്രാഫർ എത്തുന്നതുവരെ നടപടികൾ വൈകി.ഇതിനിടെ എമർജൻസി ലാമ്പ് എത്തിച്ച് പ്രാഥമിക പരിശോധന തുടങ്ങി.

അപ്പോഴാണ് ആത്മഹത്യാകുറിപ്പും മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങളും കണ്ടത്. ഫോറൻസിക് വിദഗ്ദ്ധർ വിരലടയാളങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹം അഴിച്ചിറക്കി വെെകിട്ട് 3.45ഓടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഹരികുമാറിനെ ഇന്നലെ സംസ്‌കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.

ഡിവൈഎസ്പി ഹരികുമാർ രക്ഷപ്പെട്ട ശേഷം ആദ്യമെത്തിയത് കല്ലന്പലത്തെ വീട്ടിലാണെന്ന് ബിനു പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവിൽ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധർമ്മസ്ഥല വരെ യാത്ര ചെയ്തു. ഒളിവിൽ പോകുന്നതിന് മുന്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാല്‍ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനുവിന്റെ മൊഴി. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇരുവരും കേരളത്തിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ഇരുവരും ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കന്പലത്തെ ഹരികുമാറിന്‍റെ വീട്ടിലെത്തി. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി ബിനു മൊഴി നല്‍കി. എന്നാല്‍ പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴsങ്ങാൻ തീരുമാനിച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നെയ്യാറ്റിൻകര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്പി പലപ്പോഴും പറഞ്ഞിരുന്നതായും ബിനു മൊഴി നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends