ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദിവസം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ... ദേവസ്വം ബോർഡിൽ പ്രശ്നങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോകാൻ താല്പര്യമില്ല; നാളയോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് പത്മകുമാർ

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദിവസം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. സുപ്രീം കോടതിയുടെ പുതിയ വിധി വന്നതിനു ശേഷമാണ് സർക്കാരിന്റെ നിര്ധദ്ദേശപ്രകാരം ദേവസ്വം ബോർഡ് നിലപാട് മാറ്റിയത്. നാളയോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് പത്മകുമാർ പറയുന്നത്.
ദേവസ്വം ബോർഡിൽ പ്രശ്നങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോകാൻ താല്പര്യമില്ല. മാത്രമല്ല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയമപോദേശം തേടാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ തുലാമാസ പൂജകൾക്കിടയിലും ചിത്തിര ആട്ട വിശേഷ സമയത്തും ഭക്തർക്ക് എതിരെയായ നിലപാടാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്.
അതിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും കാണിക്കയിടരുതെന്ന് പോലും പ്രചാരണം ഉണ്ടാക്കി. ഇങ്ങനെ ദേവസ്വം ബോർഡീന്റെ വരുമാനത്തിൽ പോലും കാര്യമായ കുറവുണ്ടായി. മണ്ഡല മാസ കാലയളവിൽ തർക്കത്തോടെ പോയ സർക്കാരിനും ദേവസ്വം ബോർഡിനും വൻ വീഴ്ചയായിരുന്നു സംഭവിച്ചത്. അതേസമയം മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരവും തന്ത്രികുടുംബവും വ്യക്തമാക്കി. ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കാനിരിക്കെ തന്ത്രിമാരുടെ നിലപാട് യോഗത്തിൽ വ്യക്തമാക്കുമെന്ന് കണ്ഠര് മോഹനര് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























