Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ മുഖാമുഖം; പള്ളി ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്ന ഓർത്തഡോക്സ് സഭയുടെ വാശി അവസാനിച്ചു

14 NOVEMBER 2018 02:24 PM IST
മലയാളി വാര്‍ത്ത

ഒരു മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ മുഖാമുഖം . ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ബഞ്ചമിൻ കോശി ഇടപെട്ട് വിലക്കിയ വയോധികന്റെ സംസ്കാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന്റെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച കട്ടച്ചിറ പള്ളിയിൽ നടന്നു. വയോധികന്റെ മൃതശരീരം സംസ്കരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് അനുവദിക്കാത്ത കാര്യം മലയാളി വാർത്ത പുറത്തുവിട്ടിരുന്നു.

പള്ളി ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്ന വാശിയിലായിരുന്നു ഓർത്തഡോക്സ് സഭ. ബഞ്ചമിൻ കോശി ഓർത്തഡോക്സ് സഭയുടെ ഇടനിലക്കാരനാണ്. അദ്ദേഹം ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ചാണ് തന്റെ താത്പര്യം നടപ്പിലാക്കിയതെന്നാണ് മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണം. .

മൃതദേഹം പള്ളിയിൽ തന്നെ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഉത്തരവ് ഇറക്കിയെങ്കിലും കോശിയുടെ ഇടപെടലിനെ തുടർന്ന് ഉത്തരവ് തിരുത്തി. ആദ്യ ഉത്തരവ് ഇറങ്ങി അര മണിക്കൂറിനുള്ളിൽ ആദ്യ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് പറഞ്ഞ് രണ്ടാമത്തെ ഉത്തരവും ഇറങ്ങിയത്. സുപ്രീം കോടതിയിൽ മൃതദേഹം സംസ്കരിക്കുന്നത് വിലക്കി ഉത്തരവുണ്ടെന്നാണ് കമ്മീഷൻ ചൂണ്ടികാണിച്ചത്. കളക്ടറേറ്റിലെ കോൺഗ്രസ് നേതാവായ നിയമവകുപ്പ് ഉദ്യേഗസ്ഥൻ ശ്രീനിവാസനാണ് ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിച്ചത്. കമ്മീഷന്റെ ഉത്തരവ് ന്യായാധിപനെ ഉപയോഗിച്ച് തങ്ങൾ തിരുത്തിയെന്ന ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്റെ വോയ്സ് മെസേജ് ആലപ്പുഴ ജില്ലയിൽ വൈറലായിരുന്നു.

മാവേലിക്കര കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിന്റെ മൃതദേഹം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കാനാണ് ശ്രമിച്ചത്. രണ്ടു തവണ മൃതദേഹവുമായി പള്ളിയിലെത്തിയെങ്കിലും സമ്മതിച്ചില്ല. ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു.മൃതദേഹം ദഹിപ്പിക്കാതിരിക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് പറയുന്നത്. എന്നാൽ സുപ്രീം കോടതി ഉത്തരവ് പള്ളിതർക്കത്തെ കുറിച്ചാണ്. അതിൽ മൃതദേഹം സംസ്കരിക്കുന്നതിനെ കുറിച്ച് പറയുന്നില്ല. ഇതാണ് ദേശീയ കമ്മീഷൻ മുഖവിലക്കെടുത്തത്.

നവംബർ3 നാണ് വർഗീസ് മാത്യു മരിച്ചത്. മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നവംബർ 6ന് മൃതദേഹം സംസ്കരിക്കാൻ പള്ളിയിലെത്തിച്ചെങ്കിലും പള്ളി ഭരണം സംബന്ധിച്ച തർക്കം കോടതിയിലായതിനാൽ അനുവദിച്ചില്ല. ക്രമസമാധാനം നിലനിർത്താൻ ജില്ലാ ഭരണകൂടം സ്ഥലത്ത് 144 പ്രഖ്യാപിച്ചു. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിന് ബന്ധുക്കൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.

യാക്കോബായ വിഭാഗത്തിലെ വൈദികരെ തങ്ങളുടെ കൈവശമുള്ള പള്ളിയിൽ സംസ്കാരത്തിന് അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. മരിച്ച വ്യക്തിയുടെ പൗത്രനായ വൈദികൻ ഫാദർ ജോർജി ജോണിനെ പോലും സംസ്കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തതായി മരിച്ച വർഗീസ് മാത്യുവിന്റെ മകൻ മാത്യു വർഗീസും ഫാദർ ജോർജി ജോണും പറയുന്നു. എന്നാൽ പൗത്രനെ സഭാ വേഷത്തിൽ സംസ്കാരത്തിന് അനുവദിക്കുകയും ചെയ്തു. എ ഡി എം ആണ് പരാതി പരിഹരിക്കാൻ തയ്യാറാകാത്തത്. . വിലാപയാത്ര തടഞ്ഞു സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കുകയും ചെയ്തു. മൃതദേഹവുമായി വഴിയോരത്ത് കാത്തു നിൽക്കേണ്ടി വന്നു. പൗത്രനായ വൈദികനോട് ളോഹ ഊരി സംസ്കാരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങേണ്ട ദുരവസ്ഥയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends