കണ്ണൂർ രാജ്യാന്തര വിമാനത്താവളം; മിനിറ്റുകൾക്കുളിൽ ആദ്യ ദിനത്തെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ 55 മിനിറ്റിനകം വിറ്റു തീർന്നു.ഡിസംബർ 9ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് മിനിറ്റുകൾക്കകം വിറ്റഴിഞ്ഞത് . കൂത്തുപറമ്പ് സ്വദേശി കെ.പി.കെ. ഷെരീഫിനാണ് ആദ്യടിക്കറ്റ് ലഭിച്ചത്.
12.40നു തുടങ്ങിയ ബുക്കിങ് 1.35 ആവുമ്പോഴേക്കും ടിക്കറ്റുകൾ മുഴുവൻ തീരുകയും ചെയ്തു.
അബുദാബിയിലേക്കുള്ള എക്സ്‌പ്രസ് വാല്യു ടിക്കറ്റിന് ബുക്കിംഗ് തുടങ്ങിയപ്പോഴുണ്ടായിരുന്ന നിരക്കായ 9998.81 രൂപ ബുക്കിംഗ് അവസാനിച്ചപ്പോൾ 25,000 ആയി വർദ്ധിച്ചു. എക്‌സ്‌പ്രസ് ഫ്‌ളെക്‌സി ടിക്കറ്റിന്റെ നിരക്കും ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കകം കുതിച്ചു കയറി. ആയിരത്തോളം പേര്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.
ഉദ്ഘാടന ദിനമായ ഡിസംബർ 9ന് കണ്ണൂർ വിമാനത്താവളത്തിൽ നാല് അന്താരാഷ്ട്ര സർവീസുകളാണുണ്ടാവുക.അബുദാബിക്കു പുറമെ മസ്‌കറ്റ്, റിയാദ്, ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കും സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
നേരത്തെ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉദ്‌ഘാടനത്തിന് മുൻപ് ആദ്യ യാത്രക്കാരനായി പറന്നിറങ്ങി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വന്നിരുന്നു . പ്രത്യേക വിമാനത്തിലായിരുന്നു അമിത് ഷാ എത്തിയത്. . പിണറായിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ ഉത്തമന്റെയും മകൻ രമിത്തിന്റെയും വീടും സന്ദർശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























