Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഹിന്ദു തീവ്ര സംഘടനകൾ സന്നിധാനത്തേക്ക് ; വൃശ്ചികം ഒന്നിന് നടതുറക്കുമ്പോൾ കേരളത്തിന് പുറത്തുള്ള ബജറംഗ്ദൾ, ശിവസേന തുടങ്ങിയ ഹിന്ദുമത തീവ്രസംഘടനകളുടെ പ്രവർത്തകർ സന്നിധാനത്തെത്തുമെന്ന് സൂചന; യുവതികൾക്ക് പ്രവേശനം നിഷേധിച്ചേക്കും

14 NOVEMBER 2018 02:16 PM IST
മലയാളി വാര്‍ത്ത

വൃശ്ചികം ഒന്നിന് നടതുറക്കുമ്പോൾ കേരളത്തിന് പുറത്തുള്ള ബജറംഗ്ദൾ, ശിവസേന തുടങ്ങിയ ഹിന്ദുമത തീവ്രസംഘടനകളുടെ പ്രവർത്തകർ സന്നിധാനത്തെത്തുമെന്ന് സൂചന. സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായതോടെയാണ് ഹിന്ദു സംഘടനകൾ ശബരിമലയിലെത്താൻ തീരുമാനിച്ചത്. ഹിന്ദു സംഘടനകളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ശബരിമലയിലെത്തണമെന്ന ചർച്ചകൾ സജീവമാണ്.

അതേ സമയം സർവകക്ഷി യോഗം വിളിച്ച സർക്കാർ ശബരിമലയിൽ മണ്ഡല കാലത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണ്. അനുവാദം വാങ്ങിയവർക്ക് തന്നെ അതിന് അനുമതി നൽകണമെ നല്ല. സംഘർഷ സാധ്യതയായിരിക്കും സർക്കാർ ചൂണ്ടി കാണിക്കാൻ പോവുന്നത്. അതേ സമയം മുമ്പുണ്ടായ വിധിയിൽ കോടതി സ്റ്റേ അനുവദിക്കാത്തത് കാരണം സർക്കാർ കോടതിയെ തള്ളി പറയാനുള്ള സാധ്യത കുറവാണ്.

തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ മണ്ഡല കാലത്ത് സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് കരുതപ്പെടുന്നത്. സുപ്രീം കോടതി ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഹിന്ദു സംഘടനകൾ. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ വിയോജിപ്പുകൾ വിധിയിൽ പ്രതിഫലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷകൾ അസ്തമിപ്പിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പാസാക്കിയത്. എന്നാൽ തീർത്തും നിരാശാജനകമാണ് വിധിയെന്ന് കരുതാൻ കഴിയില്ല. സാധാരണ ഗതിയിൽ ഭരണഘടനാ ബഞ്ചിന്റെ വിധികൾ അതേ കോടതി വീണ്ടും പരിഗണിക്കാറില്ല. എന്നാൽ ശബരിമല വിധിയിൽ തിരിച്ചാണ് സംഭവിച്ചത്.

കേരളത്തിൽ മുമ്പില്ലാത്തവിധം സംഘർഷസാധ്യത വർധിച്ച വിവരം സംസ്ഥാന, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ കേന്ദ്ര, കേരള സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ മനസ് മുമ്പുള്ള വിധി പുനപരിശോധിക്കാനാണ്. ഇക്കാര്യം സർക്കാരിന് അറിയാം. അതു കൊണ്ടു തന്നെ യുവതികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടാൽ അവർ കോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണ്. സമീപിച്ചാലും ജയിക്കാനുള്ള സാധ്യത കുറവാണ്. തൃപ്തി ദേശായിയെ പോലുള്ളവരെ മാത്രം സർക്കാർ ശ്രദ്ധിച്ചാൽ മതിയാകും.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് സമവായത്തിനുള്ള സാധ്യതയാണ് തുറന്നു നൽകിയിരിക്കുന്നത്. ചേമ്പറിൽ കേസ് പരിഗണിക്കുമെന്ന് പറഞ്ഞപ്പോൾ പുന:പരിശോധനാ ഹർജികൾ തള്ളുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. അത് അംഗീകരിച്ചതോടെ വലിയ ഇമേജാണ് ഹർജിക്കാർക്ക് ലഭിച്ചത്. മുൻ ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായഭിന്നത വിധിയിൽ പ്രതിഫലിച്ചുവെന്നാണ് കരുതേണ്ടത്.

എൻ എസ് എസും രാജ കുടുംബവും വിധിയിൽ സന്തോഷിക്കുക തന്നെയാണ് ചെയ്യുന്നത്. സർക്കാരാണ് യഥാർത്ഥത്തിൽ വിഷമവൃത്തത്തിലായത്. ഹർജികൾ അനുവദിക്കില്ലെന്നാണ് സർക്കാർ കരുതിയത്. ഡൽഹിയിലെ മലയാളി നിയമവൃത്തങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയ സൂചനകളും അങ്ങനെ തന്നെയായിരുന്നു. അതായിരുന്നു സുപ്രീം കോടതിയിലെ ഇതുവരെയുള്ള പതിവ്. അതിൽ മാറ്റമുണ്ടായി എന്ന ചരിത്രവും ഇപ്പോഴത്തെ വിധിക്കുണ്ട്. പിണറായിയുടെ ഇമേജ് ഇടിഞ്ഞു എന്നതാണ് വിധിയിലെ ഒരു പ്രധാന കാര്യം. ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് തിരിക്കുക വഴി അവർ ഗോളടിക്കുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends